1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂറു ഡോളറിന് സ്വര്‍ഗത്തില്‍ ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം! വൈറലായി ഒരു ഭൂമി ഇടപാട്
നൂറു ഡോളറിന് സ്വര്‍ഗത്തില്‍ ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം! വൈറലായി ഒരു ഭൂമി ഇടപാട്
സ്വന്തം ലേഖകൻ: ‘പ്രപഞ്ചത്തിന്റെ സ്രഷ്ടാവി’ന്റെ തൊട്ടടുത്തു സ്ഥലമൊരുക്കാന്‍ ഇടനിലക്കാരാവുകയാണ് സ്പാനിഷ് – പോര്‍ച്ചുഗല്‍ വംശാവലിയിലുള്ള ഒരു പള്ളി. ഇതുമായി ബന്ധപ്പെട്ട് താന്‍ 2017ല്‍ ദൈവത്തോട് ആശയവിനിമയം നടത്തി എന്നാണ് ഇന്റോമിലെ ഒരു വൈദികന്റെ അവകാശവാദം. ദൈവത്തിന്റെ നിര്‍ദേശപ്രകാരം സ്വര്‍ഗത്തിലെ ഭൂമി ഒരു സ്‌ക്വയര്‍ മീറ്ററിന് 100 ഡോളര്‍ എന്ന നിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാണെന്നും, ഒരു തുണ്ട് …
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍; ചോദ്യപ്പേപ്പറിന്റെ പകർപ്പ് കത്തിച്ചെന്ന് പോലീസ്
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍; ചോദ്യപ്പേപ്പറിന്റെ പകർപ്പ് കത്തിച്ചെന്ന് പോലീസ്
സ്വന്തം ലേഖകൻ: ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍. പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പര്‍ കവറുകള്‍ നേരത്തേ പൊട്ടിച്ചെന്ന് സംശയം. കേസില്‍ ബിഹാറില്‍ അറസ്റ്റിലായവരെ സിബിഐ ഡല്‍ഹിയില്‍ എത്തിക്കും.പ്രത്യേക സിബിഐ സംഘം പറ്റ്‌നയിലേക്ക് തിരിച്ചിട്ടുണ്ട്. നീറ്റ് ക്രമക്കേടില്‍ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ബീഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. …
യുഎഇയിൽ പരസ്യങ്ങൾക്ക് ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം; പണികിട്ടും
യുഎഇയിൽ പരസ്യങ്ങൾക്ക് ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം; പണികിട്ടും
സ്വന്തം ലേഖകൻ: ഇന്‍ഫ്‌ളൂവന്‍സേഴ്‌സുമായി കൊളാബ് ചെയ്ത് സ്ഥാപനങ്ങളും ബ്രാന്‍ഡുകളും റെസ്റ്റോറന്റുകളും പരസ്യങ്ങളും പ്രൊമോഷനും ചെയ്യുന്നത് പതിവായ കാര്യമാണ്. യുഎഇയിൽ പ്രൊമോഷൻസിനും പരസ്യങ്ങൾക്കും ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുന്നവർ ഇനി പ്രത്യേക ശ്രദ്ധിക്കണം. ഇത്തരം ആവശ്യങ്ങൾക്കായി ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുമ്പോൾ ലൈസൻസ് ഉള്ളവരാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. സാമ്പത്തിക വകുപ്പിൻ്റെ ലൈസൻസ് ഇല്ലാതെ ഇൻഫ്ലൂവൻസേഴ്സിനെ …
വേനൽക്കാല ചൂട് കൂടുന്നു; ജാഗ്രത വേണമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍
വേനൽക്കാല ചൂട് കൂടുന്നു; ജാഗ്രത വേണമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍
സ്വന്തം ലേഖകൻ: വേനൽക്കാല ചൂടിൽ വെന്തുരുകുകയാണ് ​ഗൾഫ് രാജ്യങ്ങൾ. ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് അറിയിച്ചു. ബഹ്‌റൈനിലെ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ‘ഓപ്പണ്‍ ഹൗസില്‍’ മനാമയിലുണ്ടായ അ​ഗ്നിബാധയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അംബാസഡര്‍. മനാമ സൂഖിലുണ്ടായ തീപിടിത്തത്തിൽ …
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അവതരിപ്പിച്ച് ഇന്ത്യൻ സർക്കാർ; എയർപ്പോർട്ടിലെ കാത്തുനിൽപ്പ് കുറയും
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അവതരിപ്പിച്ച് ഇന്ത്യൻ സർക്കാർ; എയർപ്പോർട്ടിലെ കാത്തുനിൽപ്പ് കുറയും
സ്വന്തം ലേഖകൻ: വിദേശയാത്രകൾക്കായി വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കാൻ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ എന്ന പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള സൗകര്യം, മുൻകൂട്ടി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുന്നതിൽ അർഹരായവർക്കാണ് പ്രയോജനപ്പെടുക. വിദേശത്തേക്കുള്ള യാത്രയ്ക്കും തിരിച്ചുവരുമ്പോഴും ഇതുപയോഗിക്കാം. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുള്ളവർക്കുമാണ് …
‘കനിഷ്‌ക മറക്കരുത്!’ ഖലിസ്ഥാനി ഭീകരന് ആദരാഞ്ജലി നല്കിയ കാനഡയോട് ഇന്ത്യ
‘കനിഷ്‌ക മറക്കരുത്!’ ഖലിസ്ഥാനി ഭീകരന് ആദരാഞ്ജലി നല്കിയ കാനഡയോട് ഇന്ത്യ
സ്വന്തം ലേഖകൻ: ഖാലിസ്ഥാൻ അനുകൂല ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന് കനേഡിയൻ പാർലമെന്റ് ആദരാഞ്ജലി അർപ്പിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. 1985 ലെ കനിഷ്‌ക ബോംബ് സ്‌ഫോടനത്തെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തന്റെ സോഷ്യൽ മീഡിയ വഴി കാനഡയ്ക്കെതിരെ പ്രതികരിച്ചത്. “ഇന്ന് ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ തീവ്രവാദ പ്രവർത്തനങ്ങളുടെ 39-ാം വാർഷികം …
ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം വരുന്നു; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ
ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം വരുന്നു; കൂട്ടിയിടിക്ക് 72 ശതമാനം സാധ്യതയെന്ന് നാസ
സ്വന്തം ലേഖകൻ: അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തടയാന്‍ നമ്മള്‍ വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു. ഏപ്രിലില്‍ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോന്‍സ് ഇന്‌ററജന്‍സി ടേബിള്‍ടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിള്‍ടോപ്പ് അഭ്യാസത്തിനിടെയാണ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഛിന്നഗ്രഹത്തിന്‌റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജൂണ്‍ …
കുവൈത്തിൽ താമസ കെട്ടിടങ്ങൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് അധികൃതർ
കുവൈത്തിൽ താമസ കെട്ടിടങ്ങൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് അറിയിച്ചു. കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറുമ്പോൾ പുതുക്കിയ വിവരങ്ങൾ അധികാരികളെ അറിയിക്കുന്നത് ഉറപ്പാക്കണം. വ്യക്തികളുടെ സുരക്ഷാ വിവരമെന്ന നിലയിൽ സിവിൽ ഐഡി കാർഡ് നിർണായക പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ …
ലോകത്ത് കൂടുതൽ വിദേശ നിക്ഷേപം എത്തിയ രണ്ടാമത്തെ രാജ്യമായി യുഎഇ; ആദ്യ 5 ൽ ഇന്ത്യയും
ലോകത്ത് കൂടുതൽ വിദേശ നിക്ഷേപം എത്തിയ രണ്ടാമത്തെ രാജ്യമായി യുഎഇ; ആദ്യ 5 ൽ ഇന്ത്യയും
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുംകൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ. യു.എൻ. ട്രേഡ് ആൻഡ് ഡിവലപ്‌മെന്റ് പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ടുപ്രകാരം കഴിഞ്ഞവർഷം 30.68 ബില്യൺ ഡോളർ നിക്ഷേപം യു.എ.ഇ.യിലെത്തി. മുൻവർഷത്തേക്കാൾ 35 ശതമാനം വളർച്ചരേഖപ്പെടുത്തി. 2022-ൽ 22.7 ബില്യൺ ഡോളറാണ് എത്തിയത്. യു.എൻ. റിപ്പോർട്ട് പ്രകാരം നിക്ഷേപ സൗഹൃദ നയങ്ങൾ ഉപയോഗിച്ച് രാജ്യം ബിസിനസ് …
പുടിനും കിമ്മും ചിയേർസ് പറ യുമ്പോൾ, കാറോടിക്കുമ്പോൾ നെഞ്ച് കിടുങ്ങി പടിഞ്ഞാറൻ രാജ്യങ്ങൾ!
പുടിനും കിമ്മും ചിയേർസ് പറ യുമ്പോൾ, കാറോടിക്കുമ്പോൾ നെഞ്ച് കിടുങ്ങി പടിഞ്ഞാറൻ രാജ്യങ്ങൾ!
സ്വന്തം ലേഖകൻ: ഉപരോധം ഏർപ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത വിധം സുരക്ഷാ-വ്യാപാരബന്ധം അരക്കിട്ടുറപ്പിക്കുക, യുക്രൈനുമായുള്ള യുദ്ധത്തിൽ സൈനിക-സാങ്കേതിക സഹകരണം സുദൃഢമാക്കുക. 24 വർഷത്തെ ഭരണത്തിനിടെ ഇതാദ്യമായി ഉത്തര കൊറിയൻ മണ്ണിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പറന്നിറങ്ങിയത് ചെറിയ ലക്ഷ്യങ്ങളോടെയല്ല. തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് ബഹുധ്രുവ ലോകം കെട്ടിപ്പടുക്കുമെന്ന ആഹ്വാനത്തോടെയാണ്. യുക്രൈനുമേലുള്ള അധിനിവേശത്തോടെ പാശ്ചാത്യരാജ്യങ്ങളുടെ …