സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ജസ്റ്റിസ്‌സെക്രട്ടറി മൈക്കിള്‍ ഗോവ്(48), ആഭ്യന്തര സെക്രട്ടറി തെരേസ മേയ് (59) വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ക്രാബ് (43), ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം (53) മുന്‍ പ്രതിരോധ സെക്രട്ടറി ലിയാം ഫോക്‌സ് (54) എന്നിവരാണു ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ മത്സര രംഗത്തുള്ളത്.
എന്നാല്‍ പ്രധാനമന്ത്രിയാകുമെന്ന് ഏറെ പ്രതിക്ഷിച്ചിരുന്ന മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ മത്സരിക്കുന്നില്ലെന്നു വ്യക്തമാക്കി. അഞ്ച് സ്ഥാനര്‍ഥികള്‍ ഉള്ള സാഹചര്യത്തില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കണ്‍സര്‍വേറ്റീവ് എം പിമാര്‍ യോഗം ചേരും. തുടര്‍ന്നു വിവിധ ഘട്ടങ്ങളിലായി വോട്ട് ചെയ്തു സ്ഥാനാര്‍ഥി പട്ടിക രണ്ടായി ചുരുക്കും. അവസാനം അവശേഷിക്കുന്ന രണ്ട് സ്ഥാനാര്‍ഥികളില്‍ നിന്ന് ഒരാളെ പാര്‍ട്ടി അംഗങ്ങള്‍ നേതാവായി തിരഞ്ഞെടുക്കും.
ചൊവ്വാഴ്ചയും വ്യാഴാഴ്ച്ചയുമാണു എം പി മാര്‍ക്കിടയില്‍ വോട്ടെടുപ്പ്. ഇതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സ്ഥാനാര്‍ഥികള്‍ക്കു പിന്മാറാം. സെപ്റ്റംബര്‍ ഒമ്പതിനു പ്രധാനമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തെ തുടര്‍ന്നാണു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല