യൂറോപ്പില്‍ കളിക്കുന്ന ഏറ്റവും മികച്ച ബ്രസീല്‍ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയമര്‍ക്ക്. വോട്ടിംഗിലൂടെയാണ് സാംബാ പുരസ്‌കാരത്തന് അര്‍ഹനായ ഫുട്‌ബോളറെ തെരഞ്ഞെടുക്കുന്നത്. വോട്ടിംഗില്‍ നെയ്മര്‍ക്ക് 19 വോട്ടും എതിരാളികളായിരുന്ന മിറന്‍ഡയ്ക്കും ഫെലിപ്പ് മെലോയ്ക്കും 16 വോട്ടുകള്‍ വീതവും ലഭിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് ജോ മിറണ്ട. ടര്‍ക്കിഷ് താരമാണ് ഫെലിപ്പ് മെലോ. ഫ്രഞ്ച് ഓര്‍ഗനൈസേഷനായ സാംബാഫൂട്ടാണ് വര്‍ഷംതോറും സാംബാ പുരസ്‌കാരം നല്‍കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ബ്രസീല്‍ താരമായ തിയാഗോ സില്‍വയായിരുന്നു പുരസ്‌കാരം നേടിയിരുന്നത്. മിഡ്ഫീല്‍ഡറായ സില്‍വ കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ ക്യാപ്റ്റനായിരുന്നു. 2011ല്‍ ബാര്‍സയുടെ തന്നെ താരമായ ഡാനി ആല്‍വെസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2008 മുതല്‍ നല്‍കി വരുന്ന പുരസ്‌കാരക്കിന്റെ ഏഴാം എഡീഷനിലെ പുരസ്‌കാരമാണ് ബ്രസീലിന്റെ ഇപ്പോഴത്തെ പ്രതീക്ഷയായ നെയ്മര്‍ക്ക് ലഭിച്ചരിക്കുന്നത്.
പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം ട്രോഫിയുമായി നില്‍ക്കുന്ന നെയ്മറുടെ ചിത്രം എഫ്‌സി ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല