സ്വന്തം ലേഖകന്‍: ബാഴ്സയുടെ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരെ എസ്പാന്യോള് ആരാധകന്റെ വംശീയ അധിക്ഷേപം. ശനിയാഴ്ച നടന്ന ബാഴ്സലോണ എസ്പ്യാനോള്‍ മത്സരത്തിനിടെയാണ് സംഭവം. കളിയുടെ ആദ്യ പകുതിയിലാണ് എസ്പ്യാനോള്‍ ആരാധകര്‍ നെയ്മറെ വംശീയമായി അധിക്ഷേപിച്ചത്.
സ്റ്റേഡിയത്തിന്റെ ഒരു മൂലയില്‍ ഇരുന്ന ആരോ ആണ് വംശീയമായി അധിക്ഷേപിച്ചതെന്ന് ബാഴ്സ ക്യാപ്റ്റന്‍ ആന്ദ്രെ ഇനിയേസ്റ്റ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ നെയ്മര്‍ തയ്യാറായിട്ടില്ല.
നെയ്മറിന്റെ സഹതാരങ്ങളായ മെസിയേയും സുവാരസിനേയും കടുത്ത ഭാഷയിലാണ് മത്സരത്തിനിടെ എസ്പ്യാനോള്‍ ആരാധകര്‍ നേരിട്ടത്.
എന്നാല്‍ ആരോപണം എസ്പ്യാനോള്‍ ക്ലബ്ബ് നിഷേധിച്ചിട്ടുണ്ട്. താന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു എന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് ജോണ്‍ കോളറ്റ് പറഞ്ഞു.
ബാഴ്സയിലെ ബ്രസീല്‍ കളിക്കാര്‍ക്കെതിരെ ഇത് ആദ്യമായല്ല സപെയിനില്‍ നിന്ന് വംശീയധിക്ഷേപം ഏല്‍ക്കേണ്ടി വരുന്നത്. 2014 ല്‍ ഡാനി അല്സിനിനെതിരെ പഴമെറിഞ്ഞ വിയ്യാ റയല്‍ താരങ്ങളും കുഴപ്പത്തിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല