1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2016

സ്വന്തം ലേഖകന്‍: സൂപ്പര്‍ താരമായ നെയ്മര്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങി, സ്വത്തുക്കള്‍ ബ്രസീല്‍ കോടതി മരവിപ്പിച്ചു. നെയ്മറിന്റെ പുതിയ ജെറ്റ് വിമാനം, ഉല്ലാസ നൗക എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 201113 കാലത്ത് ബ്രസീലിയന്‍ ക്ലബ്ബായ സന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസാണ് താരത്തെ കുടുക്കിയത്.

നെയ്മറിന്റെ പിതാവും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് നെയ്മര്‍ നിഷേധിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നികുതി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും നെയ്മര്‍ അടയ്ക്കുന്ന പക്ഷം കേസ് അവസാനിപ്പിക്കുമെന്നും ഇല്ലെങ്കില്‍ അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്നും ബ്രസീലിയന്‍ ഫെഡറല്‍ ടാക്‌സ് ഏജന്‍സി ഓഡിറ്റര്‍ ലഗാരോ ജംഗ് മാര്‍ട്ടിന്‍സ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഫെബ്രുവരി 2 ന് നെയ്മറിനേയും പിതാവിനേയും മുന്‍ ബാഴ്‌സലോണ പ്രസിഡന്റിനേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്നും നെയ്മര്‍ കോടതിയില്‍ ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.