ബ്രിട്ടിഷ് സര്‍ക്കാരിനെ എങ്ങിനെ പറ്റിക്കാം എന്ന കാര്യത്തില്‍ സ്വദേശിയരും വിദേശിയരും മത്സരിച്ചാണ് ഗവേഷണം നടത്തുന്നത്.ഇല്ലാത്ത ചെലവ് എഴുതിയെടുക്കുന്ന എം പി മാര്‍ തന്നെയാണ് ഈ തട്ടിപ്പിന് മുന്‍കൈയെടുക്കുന്നത്.അപ്പോള്‍ പിന്നെ പണ്ട് ഒത്തിരി പിഴിഞ്ഞിട്ടുള്ള ഏഷ്യക്കാരുടെയും ആഫ്രിക്കകാരുടെയും കാര്യം പറയേണ്ടതില്ലല്ലോ.പല രൂപത്തിലും ഭാവത്തിലും ഇവരെലാം കൂടി അടിച്ചു മാറ്റുന്നത് നികുതി ദായകന്റെ ബില്ല്യന്‍ കണക്കിനു പൌണ്ടാണ്.
ഈ തട്ടിപ്പിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ലണ്ടനിലെ ഹോമെര്‍ട്ടന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഒറ്റ പ്രസവത്തില്‍ അഞ്ചു കുട്ടികളെ പ്രസവിച്ച നൈജീരിയക്കാരി ബിമ്പോ അയബോള.ഗര്‍ഭിണി ആണെന്ന് അറിഞ്ഞയുടന്‍ ബ്രിട്ടനിലുള്ള സഹോദരിമാരെ കാണാന്‍ വിസിറ്റ് വിസയില്‍ വിമാനം കയറിയ ബിമ്പോ എന്‍ എച്ച് എസിന് ( അത് വഴി നികുതി ദായകര്‍ക്കും) വരുത്തി വച്ച ബാധ്യത രണ്ടു ലക്ഷം പൌണ്ടാണ്.ഈ തുകയ്ക്കുള്ള ബില്‍ എന്‍ എച്ച് എസ് ബിമ്പോയ്ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഒരു പെന്‍സ് പോലും കിട്ടാന്‍ സാധ്യതയില്ലെന്നാണ് സത്യം.
അങ്ങിനെ വളരെ സമര്‍ത്ഥമായി എന്‍ എച്ച് എസിനെ കുപ്പിയിലിറക്കിയ ബിമ്പോ അനധികൃതമായി ജോലി ചെയ്യുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ഏവണ്‍ ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ കാറ്റലോഗ് വഴി വിതരണം ചെയ്യുന്ന ജോലിയാണ് ബിമ്പോ ചെയ്യുന്നത്.നിയമപ്രകാരം വിസിറ്റ് വിസയില്‍ ഉള്ള ആളുകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി ഇല്ല എന്നിരിക്കെയാണ് ഈ തട്ടിപ്പ് നടത്തുന്നത്.എന്തായാലും വിസിറ്റ് വിസ സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്തെങ്കിലും ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് ഹോം ഓഫിസ് പറയുന്നു.( അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചെയ്യും എന്നായിരിക്കും ബിമ്പോ മനസില്‍ ചോദിക്കുന്നത് )
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല