ലണ്ടന്‍: രോഗികളെ ചികിത്സിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് എന്‍ എച്ച് എസ് നല്കുന്ന തുക 35 ദശലക്ഷം പൗണ്ടായി ഉയര്‍ന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 60 ശതമാനം വര്‍ദ്ധനയാണ്. ഒക്‌ടോബര്‍ 2010ലെ കണക്കുകള്‍ പ്രകാരം എന്‍ എച്ച് എസ് 17,000 രോഗികളെ ചികിത്‌സിച്ചതിനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് പണം നല്കിയിരിക്കുന്നത്. ഇതെല്ലാം തന്നെ അടിയന്തര ചികിത്സ വേണ്ടാത്ത കേസുകളായിരുന്നു.
ഇന്നത്തെ സാമ്പത്തിക ചുറ്റുപാടില്‍ എന്‍ എച്ച് എസിന് താങ്ങാനാവാത്ത വര്‍ദ്ധനയാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്‍ എച്ച് എസ് നിര്‍ദ്ദേശിക്കുന്നതിനു തുല്യമായ തുകയില്‍ ചികിത്സ നടത്തിയാല്‍ സ്വകാര്യ ആശുപത്രികളില്‍ പോകാം. ആ തുക എന്‍ എച്ച് എസ് സ്വകാര്യ ആശുപത്രിക്ക് കൊടുക്കും. ഇത്തരത്തില്‍ നല്കുന്ന തുകയാണ് ഇപ്പോള്‍ താങ്ങാനാവാത്തവിധം വര്‍ദ്ധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
2009 ഒക്‌ടോബറിലെ കണക്കുകള്‍ പ്രകാരം 12,283 പേരായിരുന്നു സ്വകാര്യ ആശുപത്രികളില്‍ എന്‍ എച്ച് എസിന്റെ ആനുകൂല്യത്തില്‍ ചികിത്സ നടത്തിയത്. അന്ന് ഇതിന് എന്‍ എച്ച് എസിന് ചെലവ് 21.6 മില്യണ്‍ പൗണ്ടായിരുന്നു. 2010 ഒക്‌ടോബര്‍ ആവുമ്പോള്‍ ചികിത്സ തേടിയവരുടെ എണ്ണം 17,000 ആയി. എന്‍ എച്ച് എസ് ചെലവിട്ട തുക 34.7 ദശലക്ഷം പൗണ്ടുമായി.
സ്വാകാര്യ ആശുപത്രികളും ജിപിമാരെ രോഗികളെ തങ്ങള്‍ക്കരികിലേക്ക് അയയ്ക്കാനായി മോഹനവാഗ്ദാനങ്ങളുമായി സമീപിക്കുന്നുണ്ട്. ഇപ്രകാരം അരക്കെട്ട് മാറ്റിവ്ക്കലും കാല്‍മുട്ടു ശസ്ത്രക്രിയയും മുതല്‍ ചര്‍മസൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയയും വരെ സ്വകാര്യ ആശുപത്രികളില്‍ ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല