യുകെയില്‍ പൊതു തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് എന്‍എച്ച്എസിന്റെ പണലഭ്യത കുറവായിരിക്കും. അടുത്ത വരാന്‍ പോകുന്ന സര്‍ക്കാര്‍ കൂടുതല്‍ പണം കണ്ടെത്തി നല്‍കിയാല്‍ മാത്രമെ എന്‍എച്ച്എസിന്റെ സുഗമമായ പ്രവര്‍ത്തനം സാധ്യമാകുകയുള്ളുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ നിരീക്ഷണത്തില്‍ പറയുന്നു.
ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിലും ഏറെ ആഴത്തിലാണ് എന്‍എച്ച്എസിന് കീഴിലുള്ള ആശുപത്രികളുടെ അവസ്ഥയെന്നും അതുകൊണ്ട് തന്നെ വേഗത്തിലുള്ള പരിഹാരമാണ് ഈ പ്രശ്‌നങ്ങള്‍ക്കുണ്ടാക്കേണ്ടതെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പറയുന്നു.
യുകെയിലെ പൊതു തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ എന്‍എച്ച്എസ് 2014-15ലെ കണക്കുകള്‍ പുറത്തുവിടില്ല. സര്‍ക്കാരിന് കൂടുല്‍ ക്ഷീണമേക്കാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണിത്. എന്നാല്‍ നിലവിലുള്ള കണക്കുകളും കാര്യങ്ങളും വെച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത് എന്‍എച്ച്എസിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്നാണ്. 1.6 ബില്യണ്‍ പൗണ്ടിന്റെ ഡെഫിസിറ്റാണ് എന്‍എച്ച്എസിന്റെ കണക്കുകളില്‍ ഉള്ളത്. ഈ സാമ്പത്തിക വര്‍ഷം 2.3 ബില്യണ്‍ പൗണ്ടിന്റെ ഫിനാന്‍ഷ്യല്‍ ഹോളുമുണ്ടാകും.
2015-06 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ രണ്ട് ബില്യണ്‍ പൗണ്ട് അധികമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറ്റ് ആശുപത്രികള്‍ക്ക് നല്‍കാനായി സ്വരുകൂട്ടി വെച്ചിരുന്ന പണമാണ് ഇതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല