ബ്രിട്ടണില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവര്‍ ബ്രിട്ടന്റെ ആരോഗ്യ മേഖലയെ രഹസ്യമായി സ്വകാര്യ വത്കരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് പറഞ്ഞു. സ്റ്റിവെനേജില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മിലിബാന്‍ഡ്.
എന്‍എച്ച്എസിലെ കാത്തിരിപ്പു സമയത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് എന്‍എച്ച്എസ് രോഗികള്‍ക്ക് ക്യൂവിന്റെ പിന്‍നിരയിലേക്ക് വീണ്ടും വീണ്ടും തള്ളപ്പെടുമെന്ന് മിലിബാന്‍ഡ് മുന്നറിയിപ്പ് നല്‍കി. 2010 മുതല്‍ എന്‍എച്ച്എസിലെ സ്വകാര്യ രോഗികളെ കൊണ്ടുള്ള ലാഭം പകുതിയിലേറെയായി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. (പണം കൊടുത്ത് എന്‍എച്ച്എസില്‍നിന്ന് ചികിത്സ നേടുന്നവര്‍) എന്നാല്‍ കണ്‍സര്‍വേറ്റീവ്‌സ് അവകാശപ്പെടുന്ന സ്വാകാര്യ ആശുപത്രികളുടെ ലാഭം കുറയുകയാണെന്നാണ്. വീണ്ടും ടോറികളെ വിജയിപ്പിക്കുകയാണെങ്കില്‍ അവര്‍ എന്‍എച്ച്എസിനെ രണ്ട് തട്ടായി തിരിച്ച് പാവപ്പെട്ടവരുടെ ആരോഗ്യ പരിപാലനത്തെ പ്രതിസന്ധിയിലാക്കുമെന്ന് മിലിബാന്‍ഡ് ആരോപിച്ചു.
അതേസമയം കഴിഞ്ഞ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ണമായും സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നയമാണ് സ്വീകരിച്ചിരുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല