എന്‍എച്ച്എസ് ജീവനക്കാരന് ഒരബദ്ധം സംഭവിക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു ജീവന്റെ വിലയായിരിക്കും എന്ന് നമ്മള്‍ക്കെല്ലാം അറിയാമല്ലോ. ഇതേ രീതിയില്‍ ജീവനക്കാരുടെ തെറ്റ് മൂലം എന്‍.എച്ച്.എസ് പ്രതികൂട്ടിലാകുന്നതും ഇതാദ്യമായല്ല. എന്നാല്‍ കുട്ടികളുടെ തലച്ചോറിനു സംഭവിക്കുന്ന കേടുപാടുകളില്‍ നഷ്ടപരിഹാരമായി എന്‍.എച്ച്.എസ് നല്‍കേണ്ടി വന്നത് 235 മില്ല്യണ്‍ പൌണ്ടാണ്.
ഏകദേശം അറുപതോളം കേസുകളാണ് ഉണ്ടായിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെയും മറ്റും അളവുകള്‍ ജീവനക്കാര്‍ ശ്രദ്ധിക്കാതെ വിടുന്നതിനാലാണ് പലപ്പോഴും ഈ പ്രശ്നങ്ങള്‍ ഉണ്ടാകുക. രണ്ടു പ്രാവശ്യം ഇതേ രീതിയില്‍ കുട്ടി മരണപ്പെടുക പോലും ഉണ്ടായി. മൊത്തം 79കേസുകളാണ് ഉണ്ടായത് എങ്കിലും ഇതില്‍ 19എണ്ണം നഷ്ടപരിഹാരം നല്‍കാതെ ഒതുക്കിത്തീര്‍ക്കുവാന്‍ എന്‍.എച്ച്.എസിനായി.
30,000നും 7 മില്ല്യനും ഇടയില്‍ നഷ്ടപരിഹാരം നല്‍കിയാണ് പലപ്പോഴുമായി കേസുകള്‍ ഒതുക്കുന്നത്. ആറു മില്യണിലധികം നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത് ഏഴോളം കേസുകള്‍ക്കാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്ന ഹൈപോഗ്ലൈസീമിയ എന്ന രോഗാവസ്ഥയാണ് മിക്കവാറും കുട്ടികള്‍ക്ക് സംഭവിക്കുന്നത്. ഇത് മൂന്നില്‍ ഒരു കുട്ടിക്ക് സംഭവിക്കും എന്നാണു കരുതപ്പെടുന്നത്.
ഇത് വരെ എഴുപതു മില്ല്യണ്‍ കേസ് നടത്തിപ്പുകള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്. ചെലവ് ചുരുക്കുവാനുള്ള എന്‍.എച്ച്.എസിന്റെ ശ്രമങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഈ ചോര്‍ച്ച ആരും തന്നെ ശ്രദ്ധിക്കുന്നില്ല. ജനങ്ങളുടെ ബെനിഫിറ്റ് വെട്ടിക്കുറക്കുന്നതിനായി കാമറൂണ്‍ നടത്തുന്ന ഈ ഉത്സാഹം ജീവനക്കാരോട് കാണിച്ചാല്‍ എത്ര മില്ല്യണ്‍ ലാഭിക്കാമായിരുന്നു എത്ര ജീവന്‍ രക്ഷപ്പെടും. എന്തായാലും കാര്യങ്ങള്‍ കുറച്ചു കൂടി നല്ല രീതിയില്‍ നടത്തുവാനാണ് എന്‍.എച്ച്.എസ് സ്വകാര്യ മേഖലക്ക് കൈമാറുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല