എന്‍എച്ച്എസ് ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി തയാറാവുന്നു. എന്‍എച്ച്എസ് നടപ്പാക്കുന്ന പുതിയ പരിഷ്‌ക്കരണപ്രകാരം 2020 ആകുമ്പോഴേക്ക് ക്യാന്‍സര്‍ നിര്‍ണയം നാല് ആഴ്ച്ചയ്ക്കുള്ളില്‍ നടത്താന്‍ പറ്റും. നിലവില്‍ ജിപികള്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ക്യാന്‍സര്‍ ടെസ്റ്റ് ഉള്‍പ്പെടെ നടത്തി ഫലം ലഭ്യമാക്കാന്‍ വലിയ കാലതാമസമുണ്ടാകുന്നുണ്ട്.
ബ്രിട്ടണില്‍ നിരവധി ആളുകള്‍ മരിക്കുന്നതിനും ക്യാന്‍സര്‍ രോഗ ചികിത്സ ഫലപ്രദമല്ലാതാകുന്നതിനും ഇത് ഇടയാക്കുന്നുണ്ട്. എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന എന്‍എച്ച്എസിന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് പുതിയ പദ്ധതികള്‍ പുതുജീവന്‍ പകരുമെന്നാണ് കരുതുന്നത്.
ഇപ്പോള്‍ നിലവിലുള്ള റേഡിയോ തെറാപ്പി മെഷീനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാനും വിദഗ്ധ തൊഴിലാളികളെ നിയമിക്കാനും എന്‍എച്ച്എസ് പദ്ധതിയിടുന്നുണ്ട്. ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സകളാണ് പുതിയ പദ്ധതികളിലൂടെ എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്.
ഈ പദ്ധതികള്‍ നടപ്പാക്കിയാല്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 30,000 രോഗികളെ രക്ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല