എന്‍എച്ച്എസ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ബില്‍ ബ്രിട്ടണിലെ അവശരായ കുട്ടികള്‍ക്ക് തിരിച്ചടിയാകുമെന്ന് സൂചന. ബില്ലിലെ ചില നിയമങ്ങള്‍ വികാലാംഗകരും അവശരുമായ കുട്ടികള്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുന്നതാണെന്ന ആരോപണമാണ് ഉയരുന്നത്. ഇപ്പോള്‍ ശാരീരികമായി അവശതയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പുതിയ എന്‍എച്ച്എസ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയാല്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇത് ബ്രിട്ടണിലെങ്ങും കടുത്ത പ്രതിഷേധത്തിന് കാരണമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.
പീഡനങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള സഹായങ്ങളും ഇല്ലാതാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. പീഡനങ്ങള്‍ക്ക് വിധേയരായി ആശുപത്രികളില്‍ എത്തുന്ന കുട്ടികള്‍ക്ക് നല്‍കിവരുന്ന എല്ലാവിധ സൗജന്യങ്ങളും ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2007ല്‍ 17 മാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെയും കാമുകന്‍റെയും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും പിന്നീട് മരണമടയുകയായിരുന്നു. ആശുപത്രിയിലെ നേഴ്സുമാരുടെയും എന്‍എച്ച്എസിന്റെയും അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെട്ടത്. അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ നോക്കാനാണ് എന്‍എച്ച്എസില്‍ നിയമങ്ങള്‍ പുതുക്കിനിര്‍മ്മിച്ചത്.
ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പുതിയ നിയമങ്ങള്‍ ഗുരുതമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്. പ്രധാനമായും കുട്ടികളെയാണ് എന്‍എച്ച്എസ് പരിഷ്കാരങ്ങള്‍ ബാധിക്കാന്‍ പോകുന്നത്. എന്‍എച്ച്എസ് നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമങ്ങള്‍ കുട്ടികളുടെ ചികിത്സയെ കാര്യമായി ബാധിക്കുമെന്ന് പറഞ്ഞ് ബ്രിട്ടിലെ നൂറിലേറെ പീഡിയാട്രീഷ്യന്‍മാര്‍ ചേര്‍ന്ന് ഒപ്പിട്ട ഹര്‍ജി നല്‍കിയിരിക്കുകയാണ്. എന്‍എച്ച്എസ് പരിഷ്കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്യാമ്പെയ്നിങ്ങും സമരങ്ങളുമായി എന്‍എച്ച്എസ് പരിഷ്കാരങ്ങള്‍ക്കെതിരെ പോരാടാന്‍ തന്നെയാണ് ബ്രിട്ടണിലെ തൊഴില്‍ സംഘടനകളും മറ്റും തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ സാരമായി ബാധിക്കുമെന്ന വാര്‍ത്ത സമരത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല