ശരിയായ പരിചരണം ലഭിക്കാത്തതിനാല്‍ രോഗികള്‍ വീണ്ടും വീണ്ടും ആശുപത്രി കയറിയിറങ്ങുന്നതായി റിപ്പോര്‍ട്ട്. കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം 909,904ഓളം ആളുകള്‍ രണ്ടോ അതിലധികമോ പ്രാവശ്യം എ & ഇ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ 40299 പേര്‍ അഞ്ചോ അതിലധികമോ പ്രാവശ്യം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരാണ്. 34പേര്‍ രോഗ നിവാരണത്തിനായി അമ്പതു പ്രാവശ്യം ആശുപത്രി സന്ദര്‍ശിച്ചു.
അഞ്ചു രോഗികള്‍ ആശുപത്രിയില്‍ നൂറു പ്രാവശ്യമെങ്കിലും കയറിയിറങ്ങി. പ്രമേഹം,അമിതമദ്യപാന ശീലം,ആസക്തി എന്നിവക്കുള്ള കൃത്യമായ ചികിത്സ ലഭ്യമാകാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ രോഗികളുടെ അമിത പ്രവേശനം മറ്റു രോഗികള്‍ക്ക് ലഭിക്കേണ്ട പരിഗണനകള്‍ കുറയ്ക്കും.
പരിഷ്കരണം മുതല്‍ ഒരു പിടി പ്രശ്നങ്ങളാണ് എന്‍.എച്ച്.എസിന്റെ മുന്‍പില്‍. ഇതിനിടയിലാണ് പ്രതികൂലമായ പല റിപ്പോര്‍ട്ടുകളും ഇറങ്ങുന്നത്. ഇത് സര്‍ക്കാരിനെ പല രീതിയിലുമുള്ള സമ്മര്‍ദങ്ങള്‍ക്കും വഴി വക്കും എന്നതില്‍ സംശയം വേണ്ട. ചില രോഗങ്ങള്‍ ഭേദമാകുവാന്‍ സമയം എടുക്കും എന്നിരുന്നാലും ഇപ്പോഴത്തെ കണക്കുകള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മുന്‍പും എന്‍.എച്ച്.എസിന്റെ അനാസ്ഥയെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല