സ്വന്തം ലേഖകൻ: യുകെയില്‍ ഫ്ലൂവിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വാക്സീന്‍ നല്‍കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട്. സെപ്റ്റംബര്‍ മുതൽ ഫ്ലൂ വാക്സീന്‍ നല്‍കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചിട്ടുള്ളത്. തണുപ്പ് കാലത്ത് ഫ്ലൂ ശക്തമാകുന്ന സാഹചര്യത്തില്‍ ലൈഫ് സേവിങ് വാക്സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വാക്സീൻ നൽകുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് സ്കൂളുകളിലോ അല്ലങ്കിൽ കമ്മ്യൂണിറ്റി ക്ലിനിക്കുകളിലോ വച്ച് വാക്സീന്‍ നല്‍കും. ദീര്‍ഘകാലമായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികൾക്ക് ജിപി സര്‍ജറികളില്‍ വച്ചും വാക്സീന്‍ നല്‍കുന്നതായിരിക്കും. രണ്ടും മൂന്നും വയസ്സുളള കുട്ടികള്‍ക്ക് വാക്സിനേഷനായി ജിപി സര്‍ജറികളില്‍ അപ്പോയ്ന്റ്മെന്റ് ലഭിക്കുന്നതായിരിക്കും.
അസുഖങ്ങള്‍ ഗുരുതരമാകാതിരിക്കുക, തിരക്കേറിയ വിന്റര്‍ കാലത്ത് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ഒഴിവാക്കുക എന്നിവയാണ് വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ എൻഎച്ച്എസ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളിലൂടെ ഫ്ലൂ മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും ഇതിലൂടെ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല