1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2011

ലോവര്‍ പെരിയാര്‍ ഡാം നിര്‍മാണ പദ്ധതിയും യു കെ യിലെ എന്‍ എച്ച് എസ്സും തമ്മില്‍ എന്താണ് ബന്ധം ? ഇത്തരത്തില്‍ ഒരു ചോദ്യം ഉന്നയിച്ചാല്‍ നമ്മളില്‍ പലര്‍ക്കും ഉത്തരം ഉണ്ടാവില്ല.എന്നാല്‍ ചുരുങ്ങിയ പക്ഷം തട്ടിപ്പിന്‍റെ കാര്യത്തില്‍ എങ്കിലും മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ലോവര്‍ പെരിയാര്‍ ഡാം നിര്‍മാണ പദ്ധതിയുടെ സമയത്ത് ഇല്ലാത്ത ജോലിക്കാരും മരിച്ചു പോയവരും വരെ ശമ്പളം വാങ്ങിയത്‌ വളരെ വിവാദമായിരുന്നു.ഇത്തരത്തില്‍ വീട്ടിലിരിക്കുന്ന കുടുംബാംഗങ്ങളെ എന്‍ എച്ച് എസ്സിലെ പേ റോളില്‍ തിരുകിക്കയറ്റി ശമ്പളം വാങ്ങി എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ സാധിക്കുമോ? എന്‍ എച്ച് എസ്സ് എന്ന വെള്ളാനയെ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഇതിലും വലിയ തട്ടിപ്പുകള്‍ നടത്തുന്നുണ്ട് എന്നതാണ് സത്യം.

ഇത്തരം തട്ടിപ്പുകള്‍ മൂലം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് ഒരു വര്‍ഷം നഷ്ടം സംഭവിക്കുന്നത് 3000 മില്യന്‍ പൌണ്ട്.ഈ തുക അഞ്ച് പുതിയ ആശുപത്രികള്‍ തുടങ്ങാനോ ഏഴായിരത്തോളം നഴ്‌സുമാര്‍ക്ക് പത്ത് വര്‍ഷത്തേക്ക് ശമ്പളം കൊടുക്കാനോ പറ്റുന്ന തുകയാണ്. ഇത് രോഗികളെ കൂടുതല്‍ പ്രശ്‌നത്തില്‍ ജീവിക്കാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നൂറുകണക്കിന് ആരോഗ്യ വിദഗ്ധരും രോഗികളും കോണ്‍ട്രാക്ടര്‍മാരുമാണ് പ്രതിവര്‍ഷം എന്‍ എച്ച്എസിനെ പറ്റിച്ച് ലാഭം നേടുന്നത്.

തെറ്റായ ടൈം ഷീറ്റുകളും കണക്കുകളും ജോലി ചെയ്യാതെ ജോലി രേഖപ്പെടുത്തല്‍ എന്നിവയാണ് എന്‍ എച്ച് എസ് തങ്ങള്‍ നേരിടുന്ന തട്ടിപ്പുകളെക്കുറിച്ച്ത യ്യാറാക്കിയ ലിസ്‌ററില്‍ പ്രധാനപ്പെട്ടവ. ഈ നഷ്ടം മൂലം രോഗികള്‍ക്ക്
ലഭിക്കേണ്ട ശുശ്രൂഷ പൂര്‍ണമായും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്പ റയുന്നു. ആരോഗ്യം 2020ല്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് റിപ്പോര്‍ട്ട്ത യ്യാറാക്കിയത്.

ഈ നഷ്ടം മൂലം രോഗികളില്‍ നിന്ന് പലപ്പോഴും അനാവശ്യമായി പണം ഈടാക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ജൂലിയ മാനിംഗ് അറിയിച്ചു. എന്‍ എച്ച് എസിന്റെ പ്രതിവര്‍ഷ ബജറ്റിന്റെ
മൂന്ന് ശതമാനം തുകയാണ് നഷ്ടം സംഭവിക്കുന്നത്. എന്‍ എ്ച്ച് എസിലെ ഒരു ഫിനാന്‍സ് മാനേജര്‍ തന്റെ കുടുംബാംഗങ്ങളെയെല്ലാം ശമ്പള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും ഈ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മരിച്ചതായി കണ്ടെത്തിയ രോഗികളുടെ കാഴ്ച പരിശോധിച്ചതായി രേഖപ്പെടുന്ന നേത്ര വിദഗ്ധരും പണം നേടുന്നുണ്ട്.

നേരത്തെ കിംഗ്‌സ് കോളജ് ആശുപത്രിയിലെ സൂപ്രണ്ടന്റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പ്രേത ജീവനക്കാരെ സൃഷ്ടിച്ച്
അതിലൂടെ 5.8 ലക്ഷം പൗണ്ട് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2005ല്‍ ഇവര്‍ക്ക് ഒ്മ്പത് മാസം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. ഹെല്‍ത്ത് ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന ചില രോഗികള്‍ തങ്ങളുടെ ദേശീയത
മാറ്റപ്പറഞ്ഞാണ് എന്‍ എച്ച് എസിനെ പറ്റിക്കുന്നത്. ഒരു ദന്ത വിദഗ്ധന്‍ എന്‍ എച്ച് എസിനെ കബളിപ്പിച്ച് രോഗികള്‍ക്ക് വിലയേറിയ ചികിത്സ നല്‍കിയതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇ്‌ദ്ദേഹത്തിന് 2005ല്‍ പതിനെട്ട് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു.

എന്തായാലും നാമൊക്കെ കരുതുന്നത് പോലെ അത്ര സുതാര്യമല്ല എന്‍ എച്ച് എസ്സിലെ കാര്യങ്ങള്‍ എന്നാണ് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.