സ്വന്തം ലേഖകൻ: വരുന്ന ഏപ്രില്‍ മാസം മുതല്‍, മുപ്പത് ലക്ഷത്തോളം വരുന്ന വടക്ക് പടിഞ്ഞാറ് ലണ്ടന്‍ നിവാസികള്‍ക്ക് ഒരു പുതിയ ഹെല്‍ത്ത് ഹബ്ബ് വഴി, ആരോഗ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കും. ജി പി പ്രാക്ടീസിനെ വിളിക്കുമ്പോള്‍ സെയിം ഡേ കെയര്‍ എന്ന ഓപ്ഷന്‍ നിങ്ങള്‍ തിരഞ്ഞെടുത്താല്‍ നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിങ്ങളെ ഹബ്ബിലെക്ക് നയിക്കും.എന്നാല്‍, സെയിം ഡെ ആക്സസ് മോഡലില്‍ വരുന്ന 15 അപ്പോയിന്റ്മെന്റുകളില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും ജി പിയെ കാണാന്‍ കഴിയുക എന്ന് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ടെലെഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുക.
ഓരോ ഹബ്ബിലും ഒരു ജി പി മാത്രമെ ഉണ്ടാകാന്‍ ഇടയുള്ളു. അതായത്, ഇതില്‍ വരുന്ന ഒട്ടുമിക്കവര്‍ക്കും കുറഞ്ഞ യോഗ്യതയുള്ള ഫിസിഷ്യന്‍ അസ്സോസിയേറ്റ്സിനെ പോലെയുള്ളവരുമായിട്ടാകും സംസാരിക്കാന്‍ കഴിയുക. എന്‍ എച്ച് എസ്സിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി നിയമിച്ച, റെഗുലേറ്റ് ചെയ്യപ്പെടാത്ത ഹെല്‍ത്ത്കെയര്‍ പ്രൊഫഷണലുകളാണ് ഫിസിഷ്യന്‍ അസിസ്റ്റന്റ്സ് (പി എ).
അതുപോലെ സെയിം ഡെ അപ്പോയിന്റ്മെന്റ് തിരഞ്ഞെടുക്കുന്നവര്‍, മെഡിക്കല്‍ പ്രൊഫഷണലുകളെ കാണാന്‍ തങ്ങളുടെ ജി പി സര്‍ജറിയില്‍ പോകുന്നതിലും അധികം സഞ്ചരിക്കേണ്ടി വരുമെന്ന് എന്‍ എച്ച് എസ്സിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതിനുപുറമെ രോഗികളെ ഫാര്‍മസി പോലുള്ള മറ്റ് ഹെല്ത്ത് സര്‍വ്വീസുകളിലേക്ക് അയയ്ക്കുന്നതിനും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യ പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍ ഫാര്‍മസി സേവനം മതിയാകുമെന്ന് തോന്നിയാല്‍ നിങ്ങളെ ഫാര്‍മസിയിലേക്ക് ആയിരിക്കും അയയ്ക്കുക.
ചില ഹബ്ബുകള്‍ വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ ആയിരിക്കും നല്‍കുക. അതായത്, വിദൂര പ്രദേശങ്ങളില്‍ ഇരുന്ന് നിങ്ങളുമായി ആശയവിനിമയം നടത്തും. ജി പി കളുടെ അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ ഏറെ ക്ലേശകരമാണെന്ന് ആളുകള്‍ പറയുന്നുണ്ടെന്നും അതിന് ഒരു പരിഹാരമായിട്ടാണ് പുതിയ പദ്ധതി എന്നും ഹാരോ ജി പി യും നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ പ്രൈമറി കെയര്‍ എന്‍ എച്ച് എസ്സിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ജെനെവീസ് സ്മോള്‍ പറഞ്ഞു.
ജി പിമാര്‍, കമ്മ്യുണിറ്റി ഫാര്‍മസിസ്റ്റുക്ല്, മറ്റ് പ്രൈമറി കെയര്‍ പ്രൊഫഷണലുകള്‍ക്കായി സെയിം ഡേ ആക്സസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് വികസിപ്പിച്ചിരിക്കുന്നത്. 2024 മുതല്‍ വടക്ക് പടിഞ്ഞാറന്‍ ലണ്ടനില്‍ ഇത് പ്രാബല്യത്തില്‍ വരുത്താന്‍ ആരംഭിക്കും എന്നും അവര്‍ പറഞ്ഞു. ജലദോഷത്തിന്റെയോ ഫ്ളൂവിന്റെയൊ ലക്ഷണങ്ങള്‍, അലര്‍ജി സംബന്ധമായ പ്രശ്നങ്ങ, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, വേദന, ചര്‍മ്മ പ്രശങ്ങള്‍, സാധാരണ ആരോഗ്യ പരിശോധന തുടങ്ങിയവയ്ക്കൊന്നും ജി പി യെ കാണാന്‍ കഴിഞ്ഞെന്നു വരില്ല പി എ മാരോ ഫാര്‍മസിസ്റ്റുകളോ ആയിരിക്കും പകരം നിങ്ങളുടെ ചികിത്സ നിശ്ചയിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല