എന്‍എച്ച്എസില്‍ സൂക്ഷിച്ചിരിക്കുന്ന ജിപി ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സയുടെ വിവരങ്ങളും മറ്റും കൈമാറണമെന്ന് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥ ട്രസ്റ്റിനോട് ആവശ്യപ്പെട്ടു. എന്‍എച്ച്എസിലെ വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ സംഭവും വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.
രോഗികളെ കണ്ട സമയം, തിയതി, ദൈര്‍ഘ്യം, കണ്‍സല്‍ട്ടേഷന്റെ കാരണം എന്നീ വിവരങ്ങള്‍ കൈമാറാനാണ് ആരോഗ്യമന്ത്രാലയ പ്രതിനിധി എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗികളുടെ പോസ്റ്റ്‌കോഡും, അവരുടെ ജനനതീയതി ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങളും ആരോഗ്യമന്ത്രാലയം ആരാഞ്ഞിട്ടുണ്ടെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയം എന്‍എച്ച്എസിന് അയച്ച കത്തിന്റെ പകര്‍പ്പ് ഡെയിലി മെയിലിന് ലഭിച്ചിട്ടുണ്ട്.
അതേസമയം രോഗിയുടെ അനുവാദമില്ലാതെ അവരെക്കുറിച്ചുള്ള ഒരു വിവരവും മൂന്നാമതൊരാളുമായി പങ്കുവെയ്ക്കാന്‍ എന്‍എച്ച്എസിന് നിയമപരമായി അവകാശമില്ല. ഡേറ്റാ കൈമാറ്റം നടത്താനാണ് എന്‍എച്ച്എസിനെ നിലപാടെങ്കില്‍ അതിനെ നേരിടാനാണ് പ്രൈവസി ക്യാംപെയിന്‍ സംഘടനകളുടെ തീരുമാനം. എന്‍എച്ച്എസിന്റെ കൈവശമുള്ള വിവരങ്ങള്‍ വെച്ച് രോഗികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രൈവസി ക്യാംപെയിന്‍ സംഘടനകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല