1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2015

ആഴ്ച്ചയില്‍ ഏഴു ദിവസവും ജോലിയെന്ന തന്റെ പദ്ധതിയ്ക്ക് ഒപ്പം നില്‍ക്കാമെങ്കില്‍ ഇംഗ്ലണ്ടിലെ ജിപി ഡോക്ടര്‍മാര്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. ജിപി സേവനങ്ങള്‍ക്ക് അധിക നിക്ഷേപവും സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള പിന്തുണയും നല്‍കുമെന്നും ജെറമി ഹണ്ട് പറഞ്ഞു.

ഇതിന്റെ ഭാഗമായി 5000 ജിപി ഡോക്ടര്‍മാരെയും 5000 സപ്പോര്‍ട്ട് സ്റ്റാഫ് നേഴ്‌സിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. താഴേക്കിടയിലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാവുന്ന ആളുകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഇന്‍സന്റീവുകളും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.

ഈ പ്രൊഫഷന്‍ വിട്ട് പോയവര്‍ക്കും, പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള സഹായങ്ങളും പിന്തുണയും ആരോഗ്യ മന്ത്രാലയം ചെയ്ത് കൊടുക്കും. പക്ഷേ, മറുപടിയായി ജിപി ഡോക്ടര്‍മാര്‍ സെവന്‍ത് ഡേ ഓപ്പണിംഗ് എന്ന വ്യവസ്ഥയോട് യോജിക്കണമെന്നും ഹണ്ട് പറഞ്ഞു.

എന്‍എച്ച്എസിലെ ജിപി സേവനങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയതയുള്ളതാക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യമന്ത്രാലയം നടത്തി വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജിപി ട്രെയിനിംഗ് സെന്ററുകളിലെ പത്തില്‍ ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്.

പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ പത്തില്‍ ഒരാള്‍ ജോലിയില്‍നിന്ന് മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി കണ്ടെത്തിയിരുന്നു. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ താളംതെറ്റിയ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.