അര്‍ബുദ രോഗികളായ നിരവധി ആളുകള്‍ മരിച്ചതുമായി ബന്ധപ്പെട്ട് എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍ജന്‍ സുദീപ് സാര്‍ക്കറിനെ പുറത്താക്കി. വോര്‍സെസ്റ്റയര്‍ അക്യൂറ്റ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ കണ്‍സല്‍ട്ടന്റ് കൊളറെക്ടല്‍ സര്‍ജനായി ജോലി ചെയ്ത് വരികയായിരുന്നു സുദീപ്.
ഇയാളുടെ കീഴില്‍ ചികിത്സ തേടിയിരുന്ന നിരവധി രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് 2013ലാണ് പൊലീസ് സുദീപിനെതിരായ അന്വേഷണം ആരംഭിച്ചത്. വൊര്‍സെസ്റ്റര്‍ഷയര്‍ റോയല്‍ ഹോസ്പിറ്റല്‍, റെഡ്ഡിച്ച് അലക്‌സാന്‍ഡ്ര ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഇയാളെ 2013ല്‍ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നില്ല.
രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ ആവശ്യമാണോ അതെല്ലാം എന്‍എച്ച്എസ് കൈക്കൊള്ളും എന്നതിന് തെളിവാണ് സുദീപിന്റെ പുറത്താക്കലെന്ന് അക്യൂട്ട് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്‌സ് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ടിഡ്മാന്‍ പറഞ്ഞു.
അതേസമയം പൊലീസും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും സുദീപുമായി ബന്ധപ്പെട്ട് നടത്തിവരുന്ന അന്വേഷണങ്ങള്‍ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല