സ്വന്തം ലേഖകന്‍: യുകെയില്‍ പുതിയ കരാറിനെതിരെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ശക്തം, ആരോഗ്യ മേഖല നിശ്ചലമായി. പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ടാം ദിവസവും പണിമുടക്കിയത്.
ബ്രിട്ടീഷ് സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡോക്ടര്‍മാര്‍ ജോലിയില്‍നിന്ന് പൂര്‍ണമായി വിട്ടുനിന്ന് സമരംചെയ്യുന്നത്.
അടിയന്തര സഹചര്യങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാരെ ജോലിക്ക് വിളിച്ചുവരുത്താന്‍ പ്രോട്ടോകോളില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ അത് പ്രയോഗിച്ചിട്ടില്ല. പതിവായുള്ള ഒരു ലക്ഷത്തോളം പരിശോധനകള്‍ റദ്ദാക്കിയെന്നും 13,000 ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായും അധികൃതര്‍ പറഞ്ഞു. എന്നാല്‍, അടിയന്തിര സാഹചര്യം ആശുപത്രികള്‍ കൈകാര്യം ചെയ്‌തെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല