സ്വന്തം ലേഖകന്‍: പ്രിസ്‌ക്രിപ്ഷന്‍ പിഴവുകള്‍ മൂലം യുകെയില്‍ ഒരു വര്‍ഷം പൊലിയുന്നത് 22,000 ജീവന്‍. എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് തെറ്റായ മരുന്നുകളോ, ഡോസ് കുറച്ചോ കൂട്ടിയോ ഉള്ള മരുന്നുകളോ, അലര്‍ജി ഉണ്ടാക്കുന്ന മരുന്നുകളോ നല്‍കുന്നതാണ് മരണകാരണമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജിപികളും ആശുപത്രികളും നടത്തുന്ന ആശയവിനിമയത്തിലുണ്ടാകുന്ന തകരാറുകളും മറ്റൊരു കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏകദേശം 237 മില്യണ്‍ പിഴവുകളാണ് ഒരു വര്‍ഷം പ്രിസ്‌ക്രിപ്ഷനുകളില്‍ സംഭവിക്കുന്നതെന്ന് കണക്കുകള്‍ പുറത്തുവിട്ടു കൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജെറമി ഹണ്ട് പറഞ്ഞു. എന്‍എച്ച്എസിന് ഇതുമൂലമുണ്ടാകുന്ന ബാദ്ധ്യത 1.6 ബില്യണ്‍ പൗണ്ടാണ്. ആവശ്യത്തിന് ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്ന എന്‍ എച്ച് എസിന് ഇത് വഴിയുണ്ടാകുന്ന നഷ്ടം അധികകാലം സഹിക്കാന്‍ കഴിയില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
പ്രിസ്‌ക്രിപ്ഷന്‍ പിഴവുകള്‍ കാരണം ഒരു വര്‍ഷം ശരാശരി 1700 രോഗികള്‍ ഒരു ആശുപത്രിയില്‍ മരിക്കുന്നതായി യോര്‍ക്ക്, മാഞ്ചെസ്റ്റെര്‍, ഷെഫീല്‍ഡ് തുടങ്ങിയവിടങ്ങളിലെ സര്‍വകാലാശാലകള്‍ സംയുക്തമായി ഒരുമിച്ച് നടത്തിയ പഠനത്തിലാണ് ഭീതിദമായ കണക്കുകള്‍ പുറത്ത് വന്നത്. ഇവര്‍ നടത്തിയ പഠനത്തില്‍ മെഡിക്കേഷന്‍ ജി പി സര്‍ജറികള്‍ കെയര്‍ ഹോമുകള്‍ തുടങ്ങിയവയും പഠനത്തിന് വിധേയമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല