ലണ്ടന്‍: സര്‍ക്കാരിന്റെ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങളില്‍ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് നടപ്പാക്കാനുദ്ദേശിക്കുന്ന മാറ്റങ്ങളെ എതിര്‍ക്കുന്നതിനായി കണ്‍സര്‍വേറ്റീവ് എം.പിമാര്‍ സംഘടിക്കുന്നു. ഒരു കൂട്ടം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ഇതില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ടോറികള്‍ കാണിക്കരുതെന്നാവശ്യപ്പെട്ട് നിക്ക് ഡീ ബോയിസ് എല്ലാ ടോറി എം.പിമാര്‍ക്കും ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഈ ബില്ലിനെ വിമര്‍ശിക്കുന്നവര്‍ എന്ത് ഒച്ചപ്പാടുണ്ടാക്കിയാലും, നമ്മള്‍ ഇതില്‍ നിന്നും പിന്‍വലിയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബില്ലിനെ രാഷ്ട്രീയ ഉപകരണമാക്കി ഉപയോഗിക്കാനാന്‍ ശ്രമിക്കുന്നവരില്‍ നിന്നും എന്‍.എച്ച്.എസിന്റെ തങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ലെഗിന്റെ പദ്ധതികള്‍ക്കെതിരായാണ് ഈ ഇ-മെയില്‍ പ്രചരിക്കുന്നത്. ഒരു സ്വകാര്യ സേവനദാതാവിനും എന്‍.എച്ച്.എസ് സേവനങ്ങള്‍ ഉടന്‍ തുറന്നുകൊടുക്കില്ലെന്ന് ക്ലെഗ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനികളും, ചാരിറ്റികളും, ഉള്‍പ്പെടെയുള്ള നല്ല സേവനദാതാവിനെ സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഒരു തരത്തിലും വിലക്കില്ലെന്നാണ് ബോയിസിന്റെ ഈമെയിലില്‍ പരാമര്‍ശിക്കുന്നത്.
2013 ഏപ്രിലില്‍ എന്‍.എച്ച്.എസിന്റെ നിയമപ്രാകരമുള്ള ചുമതല ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ നിന്നും ജിപിമാര്‍ക്ക് കൈമാറുമെന്നും ബോയിസ് പറയുന്നു. എന്നാല്‍ ഇതിന് ഏകകക്ഷീയമായി തീയ്യതി നിശ്ചയിക്കാനാവില്ലെന്നാണ് ക്ലെഗ് പറയുന്നത്. വിശദപരിശോധനയ്ക്കായി ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ബില്‍ എം.പിമാരുടെ കമ്മിറ്റിയ്ക്കുമുന്നിലെത്തുന്നതുവരെ എന്‍.എച്ച്.എസ് പരിഷ്‌കരണങ്ങള്‍ നീണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ അഭിപ്രായ പരിശോധന നടത്തുന്നതിനായി ബില്ലിനുമേലുള്ള മേല്‍ നടപടികള്‍ അവസാനിപ്പിച്ചതിന് മുമ്പ് മാര്‍ച്ച് അവസാനം കോമണ്‍സ് കമ്മിറ്റി ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ അഭിപ്രായപരിശോധന നടക്കുന്നതിനാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല