സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും 5.5% ശമ്പളവര്‍ധന ഓഫര്‍. പുതിയ കരാറിനായി മാസങ്ങള്‍ നീണ്ട സമ്മര്‍ദമാണ് വേണ്ടിവന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.
2024-25 വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധനവിന് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. മിഡ്‌വൈഫുമാര്‍, പാരാമെഡിക്കുകള്‍, അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെയുള്ള ഏകദേശം 17,000 ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
പദ്ധതി നടപ്പാക്കാന്‍ 448 മില്ല്യണ്‍ പൗണ്ട് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അനുവദിച്ച ഓഫറിന് സമാനമാണ് ഈ ഡീലും. യൂണിയനുകള്‍ ഇത് അംഗീരിക്കാന്‍ തയ്യാറായാല്‍ യുകെയിലെ ഏറ്റവും മികച്ച എന്‍എച്ച്എസ് പാക്കേജ് ലഭിക്കുമെന്ന് സ്‌കോട്ടിഷ് ഗവണ്‍മെന്റ് അവകാശപ്പെട്ടു.
അതേസമയം ഡോക്ടര്‍മാര്‍ ഈ പേ ഓഫറില്‍ ഉള്‍പ്പെടുന്നില്ല. അവര്‍ ശമ്പളവര്‍ധന സ്വന്തം നിലയിലാണ് തേടുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി വര്‍ദ്ധിക്കുമ്പോള്‍ കാത്തിരിപ്പിച്ച സ്‌കോട്ടിഷ് ഗവണ്‍മെന്റ് നടപടിയില്‍ രോഷമുള്ളതായി സ്‌കോട്ട്‌ലണ്ട് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ കോളിന്‍ പൂള്‍മാന്‍ പറഞ്ഞു. ആര്‍സിഎന്‍ ഉള്‍പ്പെടെ യൂണിയനുകളാണ് അജണ്ട ഫോര്‍ ചേഞ്ച് ജീവനക്കാര്‍ക്കായി പേ ഓഫര്‍ പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല