സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളായിരിക്കെ അവരുടെ യൂണിഫോമിനെ കുറിച്ച് വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിലവിലെ എന്‍എച്ച്എസ് യൂണിഫോം സ്ത്രീ ജീവനക്കാര്‍ക്ക് അനുയോജ്യമല്ലെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കട്ടി കൂടി, വിയര്‍ക്കുന്ന യൂണിഫോമുകള്‍ ആര്‍ത്തവ വിരാമം നേരിടുന്ന സ്ത്രീകള്‍ക്ക് അസൗകര്യവുമാണെന്നും കാമ്പയിനര്‍മാര്‍ വിമര്‍ശിക്കുന്നു.
സ്ത്രീകളുടെ യൂണിഫോം അടിയന്തരമായി പുനഃപ്പരിശോധിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടാതെ യൂണിഫോം ഡിസൈന്‍ ചെയ്യുമ്പോള്‍ ആര്‍ത്തവ വിരാമം നേരിടുന്ന ജീവനക്കാരെ പരിഗണിച്ചില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. യുണീഷന്‍ ട്രേഡ് യൂണിയന്റെ വാര്‍ഷിക നാഷണല്‍ വുമണ്‍സ് കോണ്‍ഫറന്‍സിലാണ് യൂണിഫോമില്‍ മാറ്റം ആവശ്യപ്പെടുന്ന പ്രമേയം വരുന്നത്.
വിയര്‍പ്പ് പറ്റിയത് വെളിപ്പെടുത്താത്ത തരത്തിലുള്ള, കട്ടി കുറഞ്ഞ കോട്ടണ്‍ കൊണ്ടുള്ള യൂണിഫോം വേണമെന്നാണ് ഇതില്‍ പറയുന്നത്. എന്‍എച്ച്എസ് ജോലിക്കാരില്‍ 77 ശതമാനവും സ്ത്രീകളാണ്. കൂടാതെ എന്‍എച്ച്എസില്‍ ജീവനക്കാരില്‍ കാല്‍ശതമാനവും 50 കഴിഞ്ഞവരുമാണ്. ഏകദേശം 260,000 എന്‍എച്ച്എസ് ജോലിക്കാര്‍ 45-54 വയസ്സ് പ്രായത്തിലുള്ള സ്ത്രീകളാണ്.
40-കളുടെ മധ്യത്തിലും, 50-കളുടെ പ്രാരംഭത്തിലുമാണ് ആര്‍ത്തവിരാമ ലക്ഷണങ്ങള്‍ പ്രകടമാകുക. എന്‍എച്ച്എസിന് ആര്‍ത്തവ വിരാമത്തെ കുറിച്ച് കാര്യമായ ബോധ്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. യൂണിഫോം ഇതിന് മികച്ച ഉദാഹരണമാണ്. കട്ടിയേറിയ കോട്ടണ്‍ യൂണിഫോമിനൊപ്പം പിപിഇ പോലുള്ളവ ധരിക്കുക കൂടി ചെയ്യുന്നതോടെ അസഹനീയമാകും, യുണീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല