സ്വന്തം ലേഖകന്‍: ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ പരക്കംപാഞ്ഞ് എന്‍എച്ച്എസിലെ നഴ്‌സുമാര്‍; ദുരിത ജീവിതത്തിന്റെ കാണാക്കഥകള്‍ പുറത്ത്.പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സമയം കിട്ടാതെ ദുര്‍ഘടമായ തൊഴില്‍ സാഹചര്യങ്ങളിലാണ് നേഴ്‌സുമാര്‍ ജോലി ചെയ്യുന്നതെന്ന് അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേയില്‍ പറയുന്നു.
സമ്മര്‍ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ പലരും മദ്യത്തിനും വിഷാദരോഗത്തിനും അടിമയാകുകയും ആത്മഹത്യാ പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 75 ശതമാനം പേര്‍ക്കും ജോലിക്കിടയില്‍ ഒരു ചെറിയ ഇടവേള പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അഞ്ചില്‍ മൂന്ന് പേര്‍ക്കും ഷിഫ്റ്റിനിടെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തുന്നു.
ഇടവേളകള്‍ ലഭിക്കാത്തതും, അമിതമായ ജോലി ഭാരവും, വിശപ്പും, നിര്‍ജ്ജലീകരണവും ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളിലൂടെയാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍ കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആശുപത്രികള്‍ നേരിടുന്ന ഭീഷണികളിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നാഷണല്‍ ഓഫീസര്‍ കിം സണ്‍ലി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല