തങ്ങള്‍ക്ക് ഭക്ഷണവും ശുചിത്വവും തന്നെയാണ് വലുതെന്ന് എന്‍എച്ച്എസ് രോഗികള്‍ ആവശ്യപ്പെട്ടു. ആശുപത്രികളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. നേഴ്സുമാരുടെ ആദ്യശ്രദ്ധ രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തിലും ആശുപത്രിയും വാര്‍ഡുകളും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലുമാകണമെന്ന് എന്‍എച്ച്എസ് ഉത്തരവിട്ടിരിക്കുകയാണ്. ആശുപത്രികളില്‍ നടത്തിയ പരിശോധനകളുടെ തുടര്‍ച്ചയായിട്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് നേഴ്സുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുള്ളത്.
മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ നേഴ്സുമാര്‍ കുറച്ചുകൂടി കരുതല്‍ കാണിക്കണമെന്ന നിര്‍ദ്ദേശവും എന്‍എച്ച്എസ് മുന്നോട്ട് വെച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ കാര്യത്തിലാണ് ഭക്ഷണവും ശുചിത്വവുമാണ് പ്രധാനമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ആശുപത്രികളുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ എന്‍എച്ച്എസ് ഓംബ്സ്മാന്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗികളോടുള്ള നേഴ്സുമാരുടെ സമീപനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എന്‍എച്ച്എസ് കടുത്ത ഭാഷയിലാണ് ആശുപത്രി അധികൃതരെ വിമര്‍ശിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല