എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കൊഴിഞ്ഞ് പോകുന്നത് തടയാന്‍ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന ശമ്പളത്തിന് തുല്യമായ ശമ്പളം നല്‍കണമെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍എച്ച്എസില്‍ 23,500 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും റിക്രൂട്ട്‌മെന്റ് തുടരണമെന്നും സ്റ്റീവന്‍സ് പറഞ്ഞു.
ഒരു രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടക്കാന്‍ തനിക്ക് താല്‍പര്യമില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന് തത്തുല്യമായ ശമ്പളം എന്‍എച്ച്എസിലും നല്‍കണമെന്നാണ് എന്റെ നിര്‍ദ്ദേശം. നിലവിലെ ജീവനക്കാരെ നിലനിര്‍ത്താനും പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്കും ഇത് ആവശ്യമാണെന്നും സ്റ്റീവന്‍സ് പറഞ്ഞു.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷത്തേക്ക് കൂടി ശമ്പള വര്‍ദ്ധനവിന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഈ എതിര്‍പ്പുകളും ജീവനക്കാരുടെ പ്രതിഷേധങ്ങളും കൂടി മുഖവിലയ്‌ക്കെടുത്താണ് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് ഇത്തരത്തിലൊരു പ്രസ്താവന എംപിമാരോടും സര്‍ക്കാര്‍ പ്രതിനിധികളോടുമായി നടത്തിയത്. എന്‍എച്ച്എസിന് നല്‍കി വരുന്ന പബ്ലിക് ഹെല്‍ത്ത് ഫണ്ടില്‍ കുറവു വരുത്തിയ ചാന്‍സിലറുടെ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇത്തരത്തിലുള്ള പ്രവണതകളുമായി ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നായിരുന്നു സ്റ്റീവന്‍സിന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല