സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരുന്ന എന്‍.എച്ച്.എസ്. പരിഷ്കാരങ്ങള്‍ പലര്‍ക്കും തലവേദനയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ ടോറി ഹെല്‍ത്ത് സെക്രട്ടറി അടങ്ങുന്ന ഒരു സംഘമാണ് എന്‍.എച്ച്.എസ്. നവീകരണം തടയുന്നത്. മറ്റൊരു റിപ്പോര്‍ട്ടില്‍ കോമണ്‍ ഹെല്‍ത്ത് കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ള പല മാറ്റങ്ങളും എന്‍.എച്ച്.എസിന്റെ സേവനം താഴോട്ടു കൊണ്ട് വരും എന്ന് അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ വൃദ്ധരുടെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ട് വരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഹെല്‍ത്ത് സെക്രെട്ടറി ആന്‍ഡ്രൂ ലാന്സിയാണ് 2014 ഓടു കൂടെ എന്‍.എച്ച്.എസ്. 20 ബില്ല്യന്‍ ലാഭിക്കേണ്ട രീതിയില്‍ മാറ്റണം എന്ന അഭിപ്രായം കൊണ്ടുവന്നത്. മുന്‍ ഹെല്‍ത്ത് സെക്രെട്ടറി സ്റീഫന്‍ ഡോരേല്‍ പറയുന്നത് എന്‍.എച്ച്.എസിന്റെ പുനസംഘാടനം പല നല്ല നേട്ടങ്ങളും ഇല്ലാതാക്കും എന്ന് തന്നെയാണ്.
ഇത് ചില കാര്യങ്ങള്‍ക്കെല്ലാം ഉപയോഗപ്പെടും എങ്കിലും മറ്റു പല കാര്യങ്ങള്‍ക്കും ഭംഗംവരുത്തുകയും പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്യും എന്നതില്‍ തര്‍ക്കമില്ല. ഷാഡോ ഹെല്‍ത്ത് സെക്രെട്ടറി ആന്‍ഡി ബാര്‍ന്ഹാം പറയുന്നത് ആന്‍ഡ്രൂവിന്റെ ഈ നവീകരണം ബൃഹത്തായ ഒരു തെറ്റായിപ്പോകും എന്നുറപ്പാണ് എന്നാണു. ഡേവിഡ് കാമറൂണ്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീഴ്ച ഗുരുതരമായിരിക്കും.
ഹെല്‍ത്ത് മിനിസ്റ്റര്‍ സൈമണ്‍ ബെര്ന്‍സ് പറയുന്നത് നമുക്കെല്ലാം അറിയാം വൃദ്ധരുടെ കാര്യം നാം എത്ര നല്ല രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്ന് എന്നാല്‍ അനാവശ്യമായി ഇതിലൂടെ നല്ലൊരു തുക ചിലവാകുന്നുണ്ട്. ഇത് മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. 12.5 മില്യനോളം അധിക ചെലവ് നമുക്ക് വന്നു കൊണ്ടിരിക്കയാണ്.
ഇപ്പോഴുള്ള രീതിയില്‍ എന്‍.എച്ച്.എസ്. ഏഴു ബില്ല്യനോളം ചെലവ് ചുരുക്കിയിട്ടുണ്ട്. ഇത് തുടര്‍ന്ന് കൊണ്ട് പോകണം എന്നുണ്ടെങ്കില്‍ നവീകരണം കൂടിയേതീരൂ എന്നും സൈമണ്‍ അഭിപ്രായപ്പെട്ടു.രോഗിക്കള്‍ക്ക് പൂര്‍ണ്ണഅധികാരം വരുന്ന രീതിയില്‍ ഈ വ്യവസ്ഥയെ പുതുക്കിപ്പണിയുവാന്‍ ശ്രമിക്കയാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല