നാല് കുട്ടികളുടെ അപ്പൂപ്പനായ ജെയിംസ് ഇനി റൂത്ത് റോസ് എന്ന അമ്മൂമ്മയായിരിക്കും. ബ്രിട്ടനില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ജെയിംസ് ആണ്. 9 വയസ്സുള്ളപ്പോള്‍ മുതല്‍ ഒരു സ്ത്രീ ആയി മാറുക എന്ന് തന്റെ സ്വപ്നമായിരുന്നു എന്നാണു അവര്‍ പറഞ്ഞത്. ഔദ്യോഗിക ജീവിതത്തിനു ശേഷം രണ്ട് വര്‍ഷം മുന്‍പാണ് തന്റെ ആഗ്രഹ സാഫല്യം നടത്താന്‍ അവര്‍ തീരുമാനിച്ചത്.
മൂന്നു മക്കളുള്ള ജെയിംസിനു അടുത്ത ഒക്ടോബറില്‍ 80വയസ് തികഞ്ഞതിന് ശേഷം ചാരിംഗ് ക്രോസ് ഹോസ്പിറ്റലില്‍ വച്ച് ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.അത് വരെ ഹോര്‍മോണ്‍ ചികില്‍സ നടത്തും. ഹെര്‍ത്ഫോര്‍ട്ഷെയരില്‍ ജനിച്ച് ഗ്രെഷാമില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജെയിംസ് 23വയസ്സില്‍ ആര്‍.എ.എഫില്‍ നാവിഗേറ്റര്‍ ആയി ജോലി ലഭിച്ചു.
1970മുതല്‍ പെണ്ണിനെ പോലെ വസ്ത്രം ധരിച്ചു തുടങ്ങിയ ജെയിംസ് 2003ല്‍ വിവാഹമോചനം നേടി. ഈ ശാസ്ത്രക്രിയക്കുള്ള ശരാശരി പ്രായം 42 ആണ്. അതേസമയം എന്‍.എച്ച്.എസ്സിന് സാമ്പത്തിക ഞെരുക്കം ഉള്ള ഈ സമയത്ത് ആവശ്യമില്ലാത്ത ഈ സഹായത്തിന്റെ ആവശ്യമില്ലെന്ന് നികുതിദായകരുടെ അലിയന്‍സ് പറയുന്നത്. ഇതൊക്കെ അനാവശ്യ ചെലവാണ് എന്നാണു ഭൂരിപക്ഷം നികുതി ദായകരും പറയുന്നത്.
റൂത്തിന്റെ തീരുമാനം അവരുടെ ഇഷ്ടപ്രകാരമാണ്. അതിനെ ബഹുമാനിക്കണമെന്നു ബീമോന്റ്റ് സൊസൈറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിലെ ജാനറ്റ് സ്കോട്ട് പറഞ്ഞു. കാന്‍സറോ മറ്റു മാരക രോഗങ്ങളോ ബാധിച്ചവര്‍ക്ക് ലഭിക്കാത്ത സഹായം ഒരു കാര്യവുമില്ലാത്ത ഒരു ഓപ്പറേഷന് വേണ്ടി കൊടുക്കുന്നത് കഷ്ടമാണ്. ആവശ്യമുള്ളവര്‍ക്കാണ് സഹായങ്ങള്‍ കൊടുക്കേണ്ടത് എന്ന് ജോയ്സ് റോബിന്‍സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല