സ്വന്തം ലേഖകന്‍: ശമ്പള വര്‍ധനവിനായുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവെന്ന് യുകെ സര്‍ക്കാര്‍; നഴ്‌സുമാര്‍ക്ക് നേട്ടമാകും. വര്‍ഷത്തില്‍ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു.
ഏറെ നാളുകളായി ട്രേഡ് യൂണിയനുകളുമായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും ഒഴികെയുള്ള എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് 6.5 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് നിര്‍ദ്ദേശം, പകരം വര്‍ഷത്തില്‍ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
2018 – 2019 കാലയളവില്‍ മൂന്ന് ശതമാനം വര്‍ദ്ധനവും അതിന് ശേഷം 1 മുതല്‍ 2 ശതമാനം വരെ ഓരോ വര്‍ഷവും നടപ്പാക്കും. കഴിഞ്ഞ എട്ടു വര്‍ഷമായി തുടരുന്ന ശമ്പള വര്‍ദ്ധന നിയന്ത്രണത്തിന് ഇതോടെ അന്ത്യമാകും. പതിനാലോളം ട്രേഡ് യൂണിയന്‍ നേതാക്കളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല