സ്വന്തം ലേഖകന്‍: ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ നട്ടംതിരിഞ്ഞ് എന്‍എച്ച്എസ്; കുടിയേറ്റ നിയന്ത്രണത്തില്‍ അയവുവരുത്താന്‍ തെരേസാ മേയ്ക്കുമേല്‍ സമ്മര്‍ദ്ദമേറുന്നു. കടുത്ത കുടിയേറ്റ നിയമങ്ങളില്‍ ഇളവു നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി സാജിദ് ജാവീദ് ആവശ്യപ്പെടുകയും ചെയ്തു. കുടിയേറ്റ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ കാരണം ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരും ഇല്ലാതെ വലയുകയാണ് എന്‍എച്ച്എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരോഗ്യ സേവനങ്ങള്‍ ഓരോ ദിവസവും കൂടുതല്‍ അവതാളത്തിലാക്കി ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കുശേഷം എന്‍എച്ച്എസില്‍ നിന്ന് ഇയു ജീവനക്കാരുടെ കൊഴിഞ്ഞു പോക്കും തുടരുകയാണ്. സാഹചര്യം ഗുരുതരമാണെന്നും ഇയുവിനു പുറത്തുനിന്നുള്ള ജീവനക്കാരെ ആശ്രയിക്കാതെ എന്‍എച്ച്എസ് മുന്നോട്ട് പോകില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ടയര്‍ 2 വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മൂലം നിരവധി ഡോക്ടര്‍മാരുടെ വിസകളാണ് ഹോം ഓഫീസ് തള്ളിക്കളയുന്നത്. 2018 മാര്‍ച്ച് വരെ 1518 ഡോക്ടര്‍മാരുടെ അപേക്ഷകള്‍ ഹോം ഓഫീസ് തള്ളിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന പക്ഷം പ്രതിവര്‍ഷം 4500 ഡോക്ടര്‍മാരെയെങ്കിലും എന്‍എച്ച്എസില്‍ എത്തുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല