സ്വന്തം ലേഖകന്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ എന്‍എച്ച്എസ് നട്ടംതിരിയുന്നു; കുടിയേറ്റ നിയന്ത്രണത്തില്‍ അയവു വരുത്താതെ തെരേസാ മേയ്. ആയിരക്കണക്കിന് ഡോക്ടര്‍മാരുടെ ഒഴിവുകളാണ് എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ കുറവ് കാരണം എന്‍എച്ച്എസും രോഗികളും നട്ടം തിരിയുമ്പോഴും കുടിയേറ്റ നിയന്ത്രണത്തിം ഉറച്ചു നില്‍പ്പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്.
അരഹരായ നിരവധി പേര്‍ അപേക്ഷ നല്‍കിയിട്ടും ഒരു വര്‍ഷം ടയര്‍ 2 വിസയില്‍ പ്രവേശനം 20700 പേര്‍ക്കുമാത്രം എന്ന് നിജപ്പെടുത്തിയിരിക്കുന്നതിനാല്‍ കഴിവുളളവര്‍ തഴയപ്പെടുകയാണ് എന്ന പരാതിയും വ്യാപകമാണ്. തെരേസ മേയ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഹോം സെക്രട്ടറിയും ബിസിനസ് സെക്രട്ടറിയും ഹെല്‍ത്ത് സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും മേയ് കുലുങ്ങിയില്ല.
എന്‍എച്ച്എസിന്റെ ദുരിതം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച വേണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ നടത്തുന്ന നീക്കം രാജ്യത്തിന്റെ നിര്‍ണായക ആരോഗ്യ സര്‍വീസില്‍ ജീവനക്കാരുടെ ക്ഷാമമുണ്ടാക്കുന്നുവെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും കുടിയേറ്റ നിയന്ത്രണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല