സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജീവനക്കാരുടെ നടുവൊടിക്കുന്ന വിന്റര്‍ പ്രതിസന്ധി കുറയ്ക്കാന്‍ ട്രിപ്പിള്‍ വാക്‌സിനേഷന്‍ തുടങ്ങുന്നു. ഫ്ലൂ, കോവിഡ്-19, ആര്‍എസ്‌വി വാക്‌സിനേഷനുകള്‍ക്ക് ബുക്കിംഗ് തുടങ്ങും. ഒരു ട്രിപ്പിള്‍ മഹാമാരി സീസണിന് തുടക്കം കുറിയ്ക്കാതിരിക്കാന്‍ ജനങ്ങള്‍ ഇപ്പോള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് തുടങ്ങണമെന്ന് എന്‍എച്ച്എസ് മേധാവികളുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ഫ്ലൂ, കോവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) എന്നിവയ്ക്കുള്ള വിന്റര്‍ വാക്‌സിനേഷനുകള്‍ ബുക്ക് ചെയ്ത് തുടങ്ങാം. മൂന്ന് വൈറസുകള്‍ കൂടിച്ചേര്‍ന്ന് ട്രിപ്പിള്‍ മഹാമാരി സൃഷ്ടിക്കുമെന്നാണ് പബ്ലിക് ഹെല്‍ത്ത് മേധാവികളുടെ മുന്നറിയിപ്പ്.
വെല്ലുവിളി നിറഞ്ഞ മറ്റൊരു വിന്റര്‍ വരുമ്പോള്‍ വാക്‌സിനേഷന്‍ തയ്യാറെടുപ്പുകളുടെ സുപ്രധാന ഭാഗമാണെന്ന് എന്‍എച്ച്എസ് വാക്‌സിന്‍ മേധാവി മിഷേല്‍ കെയിന്‍ പറഞ്ഞു. ആര്‍എസ്‌വി, കോവിഡ്-19, ഫ്ലൂ, എന്നിവ മൂലം തിരക്കേറിയ കാലയളവ് ആശങ്കാജനകമാകും. വാക്‌സിനുകള്‍ ആളുകളെ കൂടുതല്‍ സുരക്ഷിതരാക്കും, ഈ വാക്‌സിനുകള്‍ക്കായി ബുക്ക് ചെയ്യണം, കെയിന്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈനിലും, എന്‍എച്ച്എസ് ആപ്പ് വഴിയും, 119-ല്‍ വിളിച്ചും വാക്‌സിനേഷന്‍ ബുക്ക് ചെയ്യാം. കഴിഞ്ഞ വര്‍ഷം അര്‍ജന്റ്, എമര്‍ജന്‍സി കെയറില്‍ ജീവനക്കാര്‍ കഠിനാധ്വാനം ചെയ്തു. രോഗികളുടെ സുരക്ഷ ഞങ്ങളുടെ പ്രാഥമിക കാര്യമാണ്. വിന്ററില്‍ ഇതിലാകും ശ്രദ്ധ. വാക്‌സിനുകള്‍ ആളുകളെ സംരക്ഷിക്കുകയും, എന്‍എച്ച്എസില്‍ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും, എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൊഫ. ജൂലിയന്‍ റെഡ്‌ഹെഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല