എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ 18 ആഴ്ച്ച കാത്തിരിക്കേണ്ടി വരണമെന്ന് കണക്കുകള്‍. ഏഴു വര്‍ഷത്തിനിടെയിലെ ഏറ്റവും നീണ്ട കാത്തിരിപ്പു സമയമാണിത്. ഫെബ്രുവരി മാസത്തില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 40,000 രോഗികള്‍ക്ക് 18 ആഴ്ച്ച കാത്തിരിക്കേണ്ടി വന്നു റെഫര്‍ ചെയ്ത രോഗികള്‍ക്ക് ചികിത്സ ലഭിച്ചു തുടങ്ങാന്‍. 13000ത്തില്‍ അധികം ആളുകള്‍ക്ക് 26 ആഴ്ച്ച വരെ കാത്തിരിക്കേണ്ടി വന്നെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ടോറികള്‍ എന്‍എച്ച്എസില്‍ നടപ്പാക്കാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡി ബേണ്ഹാം പറഞ്ഞു. എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന് ഡേവിഡ് കാമറൂണ്‍ വാക്ക് നല്‍കിയിരുന്നെങ്കിലും കാമറൂണിന്റെ വാഗ്ദാനം പരാജയപ്പെട്ടെന്നും ബേണ്‍ഹാം പറഞ്ഞു.
എന്‍എച്ച്എസില്‍ കാത്തിരിപ്പു സമയം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടായിരുന്നെന്നും ശ്രമങ്ങള്‍ തുടരുകയാണെന്നും എന്‍എച്ച്എസ് വക്താവ് പറഞ്ഞു. ഒരു വര്‍ഷത്തിന് മുന്‍പ് കാത്തിരിപ്പു സമയം എത്രയാരുന്നോ അതില്‍നിന്നും ഒരുപാട് എണ്ണം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും വ്ക്താവ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനൊരുങ്ങുന്ന യുകെയില്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനരീതിയും നിലവാരവും ഏറെ നിര്‍ണായകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല