മരുന്നുകള്‍ വാങ്ങുന്നതിനായി എന്‍ച്ച്എസ് ഏര്‍പ്പെട്ടിരിക്കുന്ന കരാറിലെ തുക അധികമാണെന്ന് വിലയിരുത്തല്‍. ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന എന്‍എച്ച്എസിനെ സംബന്ധിച്ച് മരുന്നുകള്‍ക്ക് ചെലവഴിക്കുന്ന അധികതുക ബാധ്യതയായി തീരും. മരുന്നുകളുടെയും മറ്റും കാര്യത്തില്‍ എന്‍എച്ച്എസിന് ഉപദേശങ്ങള്‍ നല്‍കുന്ന എന്‍ഐസിഇയാണ് മരുന്നുകളുടെ ബെയ്‌സ് പ്രൈസ് ഉയര്‍ത്തി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മരുന്നുകള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തേണ്ടി വന്നാല്‍ മറ്റ് സേവനങ്ങളില്‍നിന്നുള്ള ഫണ്ട് വകമാറ്റേണ്ടി വരും. ഇത് എന്‍എച്ച്എസിന്റെ മറ്റ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നാണ് യോര്‍ക്ക് സര്‍വകലാശാലയിലെ വിദഗ്ധരും മറ്റും മുന്നറിയിപ്പ് നല്‍കുന്നത്.
ദ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് വെച്ചിരിക്കുന്ന ബെയ്‌സ് പ്രൈസ് പ്രകാരം ക്വാളിറ്റി ലൈഫിന് ഒരു രോഗിക്ക് ചെലവാക്കേണ്ടി വരുന്നത് 30,000 പൗണ്ടാണ്യ ഇത് 13,000 പൗണ്ടാക്കി കുറയ്ക്കണമെന്നാണ് യോര്‍ക്ക് സര്‍വകലാശാലയിലെ ഹെല്‍ത്ത് എക്കണോമിക്‌സ് പ്രൊഫസറായ കാള്‍ ക്ലാക്സ്റ്റണും അദ്ദേഹത്തിന്റെ കൂട്ടാളികളും ആവശ്യപ്പെടുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്ന തുക അധികമാണെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നൈസിന്റെ അശാസ്ത്രീയമായ വിലനിര്‍ണയവും മറ്റും എന്‍എച്ച്എസില്‍ ചികിത്സ നേടുന്ന എല്ലാ രോഗികളെയും പ്രതികൂലമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല