ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങുന്നതിനും ഒരു വര്‍ഷം മുന്‍പെ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക് ക്ലെഗ് ഒരുക്കമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ദിനപത്രമായ ദ് ഗാര്‍ഡിയനാണ് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി നിക്ക് ക്ലെഗ് ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ താഴേക്കിടയിലേക്ക് എത്തിക്കാന്‍ തടസ്സമായി നില്‍ക്കുന്നത് താനാണെങ്കില്‍ ആ നേതൃസ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അങ്ങനെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറുന്നത് ഭൂഷണമല്ലെന്നും തെരഞ്ഞെടുപ്പില്‍ ഇത് വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ടു പോകണമെന്നുമായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ക്ലെഗിന് നല്‍കിയ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സ്ഥാനങ്ങള്‍ വേണമെങ്കില്‍ രാജി വെയ്ക്കാം അതിന് മുന്‍പ് ചെയ്യുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
പിന്നീട് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് ഫലം വന്ന് പിറ്റേ ദിവസം, മെയ് എട്ടിന് നിക്ക് ക്ലെഗ് പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചു. കഴിഞ്ഞ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരില്‍ ഭാഗവാക്കായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ വെറും എട്ടു സീറ്റിലേക്ക് ചുരുങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല