1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2011

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പുതിയ ഗര്‍ഭ അലസിപ്പിക്കല്‍ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് തീരുമാനിച്ചു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന അബോഷന്‍ നിയമ ചര്‍ച്ചകളില്‍ നിന്നും ലിബറല്‍ ഡെമോക്രാറ്റുകളും ടോറി മന്ത്രിമാരും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.

ലേബര്‍ എം.പിയും മുന്‍ വികസന മന്ത്രിയുമായ ഫ്രാങ്ക് ഫീല്‍ഡും ടോറി എം.പിയായ നദീന്‍ ഡോറിസും പാര്‍ലമെന്റില്‍ അവതരിപ്പിച്ച അബോഷന്‍ പരിഷ്‌കരണ നിയമത്തോട് ഭൂരിഭാഗം ലേബര്‍ പാര്‍ട്ടി അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

തുടക്കത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഈ നിയമത്തെക്കുറിച്ച് എതിരഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ വീക്ക്‌ലി സെഷനില്‍ നടന്ന വോട്ടെടുപ്പില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ല. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയ ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു ഇത് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.