യുകെയില്‍ പൊതു തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ഏറ്റവും അധികം സീറ്റ് ലഭിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരിക്കുമെന്ന് നിഗല്‍ ഫരാജ്. ഡേവിഡ് കാമറൂണ്‍ ഒരു നേതാവിനെ പോലെ തോന്നിപ്പിക്കുന്നുണ്ടെന്നും എഡ് മിലിബാന്‍ഡിന് പാരമ്പര്യ തൊഴിലാളി വോട്ടര്‍മാരെ നഷ്ടപ്പെട്ടെന്നും യുകെഐപി നേതാവവ് കൂടിയായ ഫരാജ് പറഞ്ഞു.
‘നിലവിലെ സാഹചര്യത്തിന് അനുസരിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് വലിയ പാര്‍ട്ടി. എനിക്ക് അങ്ങനെ തോന്നാനുള്ള കാരണം, എന്തൊക്കെ ചെയ്യുമ്പോഴും ഒരു കണ്‍സര്‍വേറ്റീവ് നേതാവിനെ പോലെ ഡേവിഡ് കാമറൂണിനെ തോന്നാറുണ്ട്. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരെ സംബന്ധിച്ച് അത് വോട്ട് ചെയ്യാനുള്ള പ്രേരണയാണ്. എഡിന്റെ പ്രശ്‌നം ? ഒരു സാധാരണ തൊഴിലാളിയുടെ ക്ലബില്‍ ഡ്രിങ്ക്‌സ് കഴിക്കാന്‍ എഡ് പോകുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ ? ഇല്ല, എനിക്ക് കഴിയില്ല. അതൊന്നും അയാള്‍ക്ക് ശരിയാവില്ല’ – ഫരാജ് പറഞ്ഞു.
പാരമ്പര്യ തൊഴിലാളി വോട്ടര്‍മാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത തൊഴിലാളി നേതാവാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. മിഡില്‍ ക്ലാസ് ടോറികളുമായി കണ്‍സര്‍വേറ്റീവ് നേതാവ് നല്ല ബന്ധം പുലര്‍ത്തുമ്പോള്‍ ബ്ലൂ കോളര്‍ ടോറികള്‍ക്കിടയില്‍ മതിപ്പില്ലെന്നും ഫരാജ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല