എന്‍എച്ച്എസില്‍ ചികിത്സ തേടിയ താന്‍ ഏകദേശം കൊല്ലപ്പെടുന്നതിന് തുല്യമായ അവസ്ഥയിലെത്തിയെന്ന് യുകെഐപി നേതാവ് നിഗെല്‍ ഫരാജ്. താങ്ങാന്‍ കഴിയുമെങ്കില്‍ ആളുകള്‍ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നും തനിക്കുണ്ടായ ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ നിഗെല്‍ ഫരാജ് പറഞ്ഞു.
തനിക്ക് 20ാം വയസ്സില്‍ തനിക്ക് ടെസ്റ്റിക്യുലര്‍ ക്യാന്‍സര്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്കിത് കണ്ടെത്താന്‍ സാധിച്ചില്ലെന്നും നിഗെല്‍ ഫരാജ് പറഞ്ഞു. എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്നത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് കണ്ടെത്തിയതെന്നും ഫരാജ് പറഞ്ഞു. പര്‍പ്പിള്‍ റെവല്യൂഷന്‍ ദ് ഇയര്‍ ദാറ്റ് ചെയ്ഞ്ച് എവരിത്തിംഗ് എന്ന ഫരാജിന്റെ പുസ്തകത്തിലാണ് ഇത് സംബന്ധിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.
മൂന്ന് അവസരങ്ങളിലാണ് എനിക്ക് എന്‍എച്ച്എസിന്റെ മികവും കോട്ടവും കാണാന്‍ സാധിച്ചത്. ഒന്ന് ടെസ്റ്റിക്കിള്‍ ക്യാന്‍സര്‍ വന്നപ്പോള്‍ പിന്നെ ഒന്ന് വിമാനാപകടമുണ്ടായപ്പോള്‍ പിന്നെയൊന്ന് കാര്‍ ആക്‌സിഡന്‍ന്റായപ്പോള്‍. എനിക്ക് ക്യാന്‍സറായിരുന്നപ്പോള്‍ എന്‍എച്ച്എസിന്റെ നിഷ്‌ക്രിയത്വവും ഉത്തരവാദിത്തമില്ലായ്മയും നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു.2010 തെരഞ്ഞെടുപ്പ് സമയത്ത് അപകടമുണ്ടായപ്പോള്‍ രക്ഷിച്ചത് എന്‍എച്ച്എസാണ്. പിന്നീട് വിമാനാപകടമുണ്ടായപ്പോള്‍ ചികിത്സിച്ചതും എന്‍എച്ച്എസാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല