പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ശാസനയുടെ ശബ്ദവുമായി യുകെഐപി നേതാവ് നികല്‍ ഫരാജ്. പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് പിന്നില്‍നിന്ന് കുത്തുന്നവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ഫരാജ് ഭീഷണിപ്പെടുത്തി. ലീഡര്‍ഷിപ്പ് എലക്ഷനായി യുകെഐപിയില്‍ മുറവിളിയുണ്ടാകുന്നെന്ന ബിബിസി വാര്‍ത്തയെ തുടര്‍ന്ന് ഒരാള്‍ മാറ്റത്തിനായി ശബ്ദമുയര്‍ത്തുന്നുണ്ടെന്ന് ഫരാഡ് സ്‌കൈ ന്യൂസിനോട് പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ കുത്തിതിരിപ്പുകളും പുഴുകുത്തുകളും സഹിക്കാവുന്നതിലും ഏറെയായെന്ന് ഫരാജ് പറഞ്ഞു. ഇനി ഇത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള പിന്നില്‍നിന്ന് കുത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്നും ഫരാജ് പറഞ്ഞു.
യുകെ പൊതു തെരഞ്ഞെടുപ്പില്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള യുകെഐപി പാര്‍ട്ടി വന്‍പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നേതൃത്വ മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫരാജ് രാജിവെച്ചെങ്കിലും പാര്‍ട്ടി പിന്നീടത് സ്വീകരിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല