സ്വന്തം ലേഖകന്‍: നൈജീരിയന്‍ ഗ്രാമത്തില്‍ ബൊക്കോഹറാം 56 സാധാരണക്കാരെ കൊലപ്പെടുത്തി. നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബൊര്‍ണോയിലാണ് ബോക്കോഹറാം ഭീകരര്‍ 56 ഗ്രാമീണരെ കുരുതി കൊടുത്തത്.
കുഗ്രാമമായ ബാനുവില്‍നിന്ന് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയാണ് അജ്ഞാതകേന്ദ്രത്തില്‍ കൊലപ്പെടുത്തിയത്. ബൊര്‍ണോ ഗവര്‍ണര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒരു സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗ്രാമീണര്‍ ഗവര്‍ണറോട് പുതിയ കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത്.
സ്‌കൂള്‍കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് 500 ദിവസം പിന്നിട്ടു.
വെള്ളിയാഴ്ചരാത്രി ബോക്കോഹറാം തീവ്രവാദികള്‍ ഗ്രാമം ആക്രമിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ആറുവര്‍ഷത്തിനിടെ ഏകദേശം 20,000 പേരെയാണ് രാജ്യത്ത് ബോക്കോഹറാം കൊലപ്പെടുത്തിയത്. തീവ്രവാദികളെന്ന് സംശയിക്കുന്ന നിരവധിപേരെ രണ്ടുമാസത്തിനിടെ സൈന്യം അറസ്റ്റുചെയ്തിരുന്നു. ഇവരില്‍പലരും രാജ്യത്ത് നടത്തിയ ആക്രമണങ്ങളില്‍ പങ്കെടുത്തിരുന്നതായി സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല