നൈജീരിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാനോയില്‍ മുസ്ലീം തീവ്രവാദ സംഘടനയായ ബൊകോ ഹരാം നടത്തിയ ആക്രമണത്തില്‍ 170ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവറില്‍ ഇന്ത്യക്കാരുള്ളതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ട് ഓഫിസുകളിലും ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും പോലിസ് കെട്ടിടങ്ങളിലുമാണ് പൊട്ടിത്തെറിയുണ്ടായത്.
കാനോയിലെ ഏറ്റവും വലിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ എണ്ണം മാത്രമാണിത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കാനോ പ്രവിശ്യയില്‍ 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്രിസ്മസ് ദിനത്തില്‍ അബൂജയിലെ പള്ളിയില്‍ ബൊക്കാ ഹരാം നടത്തിയ ആക്രമണത്തില്‍ 25ഓളം പേര്‍ മരിച്ചിരുന്നു. ഗോംബയിലെ കൃസ്ത്യന്‍ ആരാധനാലയത്തില്‍ ജനുവരി ആദ്യവാരമുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ക്കും തൊട്ടുപിറകെ ബാറില്‍ വിവേചനരഹിതമായി നടത്തിയ വെടിവെപ്പില്‍ അഞ്ചു പോലിസുകാരടക്കം എട്ടു പേരും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്ത് ഇസ്ലാലിമ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബൊകോ ഹരാം രാജ്യത്തുടനീളം ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല