1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2016

സ്വന്തം ലേഖകന്‍: സാത്താന്റെ കുഞ്ഞെന്ന് ആരോപിച്ച് കുടുംബം മരിക്കാന്‍ ഉപേക്ഷിച്ച നൈജീരിയന്‍ ബാലനെ ഇപ്പോള്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഹോപ്പ് എന്ന് പേരിട്ട് ഒരു ഡാനിഷ് സാമൂഹ്യ പ്രവര്‍ത്തക എടുത്തുവളര്‍ത്തിയ രണ്ടു വയസുകാരന്‍ ഇപ്പോള്‍ ആഹാരവും ചികിത്സയും കിട്ടി മിടുക്കനായതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഹോപ്പിന്റെ വളര്‍ത്തമ്മ അഞ്ജാ റിംഗ്രന്‍ ലോവനാണ് സമൂഹ മാധ്യമങ്ങളിലീടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

കഴിക്കാന്‍ ആഹാരമില്ലാതെ എല്ലും തോലുമായ രൂപത്തില്‍ തെരുവിലൂടെ അലഞ്ഞു നടന്ന കുഞ്ഞിന് ലോവന്‍ ആഹാരവും വെള്ളം കൊടുക്കുന്ന ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വെറും എട്ടാഴ്ച കൊണ്ടുതന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹോപ്പ് ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്നു എന്ന് ചിത്രങ്ങള്‍ക്കൊപ്പം ലോവന്‍ കുറിക്കുന്നു.

ജനുവരിയില്‍ കുട്ടിയെ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ അവന് വെള്ളവും ഭക്ഷണവും കൊടുത്ത ലോവന്‍ ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പത്തു ലക്ഷം ഡോളര്‍ വേണ്ടി വന്നു ഹോപ്പിനെ തിരിച്ചുകൊണ്ടുവരാന്‍. ഹോപ്പിന്റെ മരുന്നിനും ചികിത്സാ ചെലവുകള്‍ക്കുമായി ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി ധാരാളം പേര്‍ ധനസഹായം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്കകായി മൂന്ന് വര്‍ഷം മുമ്പ് ലോവനും ഭര്‍ത്താവും ചേര്‍ന്ന് സ്ഥാപിച്ച ആഫ്രിക്കന്‍ ചില്‍ഡ്രന്‍ എയ്ഡ് എഡ്യൂക്കേഷന്‍ ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സംരക്ഷണയിലാണ് ഹോപ്പ് ഇപ്പോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.