സ്വന്തം ലേഖകന്‍: നൈജീരിയന്‍ സ്വദേശിയായ മുഹമ്മദ് ബെല്ലോ അബുബക്കറാണ് ഭാര്യമാരുടെ എണ്ണംകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. പോരാത്തതിന് മുഹമ്മദിന്റെ പ്രായം കേള്‍ക്കുന്നവര്‍ വീണ്ടും ഞെട്ടും, 92 വയസ്. മരണം വരെ തനിക്ക് വിവാഹം കഴിക്കണമെന്നാണ് മുഹമ്മദ് പറയുന്നത്.
107 പേരെയാണ് മുഹമ്മദ് വിവാഹം ചെയ്തത്, അതില്‍ 10 പേരുമായി ഇയാള്‍ വേരിപിരിഞ്ഞു. 185 കുട്ടികളാണ് ഇവരില്‍ എല്ലാവരിലുമായി മുഹമ്മദിനുള്ളത്. ലോക മാധ്യമങ്ങളില്‍ ഇപ്പോള്‍ മുഹമ്മദും ഭാര്യമാരും തരംഗമായിരിക്കുകയാണ്. 2008 ല്‍ നൈജീരിയന്‍ കോടതി 86 ഭാര്യമാരില്‍ 82 പേരെ വിവാഹ മോചനം ചെയ്യണമെന്നു പറഞ്ഞത് മുഹമ്മദ് നിഷേധിക്കുകയും ചെയ്തിരുന്നു.
185 കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് മരിച്ചു എന്ന് ഇടക്ക് പുറത്തു വന്ന വ്യാജ വാര്‍ത്തക്കെതിരെ നൈജീരിയന്‍ വാന്‍ഗ്വാര്‍ഡ് എന്ന പത്രത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയപ്പോഴാണ് മുഹമ്മദിനെ ലോക മാധ്യമങ്ങള്‍ റാഞ്ചിയത്. ഞാന്‍ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട്, എന്റെ പ്രവര്‍ത്തികള്‍ കണ്ട് ആരും അസൂയപ്പെടേണ്ടതില്ല. ഇനിയും വിവാഹം ചെയാനുള്ള തീരുമാനം ദൈവ കല്പനയാണെന്നും ജീവിതാവസാനം വരെ അത് തുടരുമെന്നും മുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല