സ്വന്തം ലേഖകന്‍: നേരാംവണ്ണം ഭരിച്ചില്ലെങ്കില്‍ പിന്തുണക്കില്ല, നൈജീരിയന്‍ പ്രസിഡന്റിന് ഭാര്യയുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ അഴിച്ചുപണി നടത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ പിന്തുണയ്ക്കില്ലെന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് ഭാര്യ അയിഷാ ബുഹാരിയാണ് മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനുവേണ്ടി അയിഷ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബുഹാരി നടത്തിയ നിയമനങ്ങള്‍ ഏതാനും പേരുടെ സ്വാധീനത്തിനു വഴങ്ങിയായിരുന്നു.ഇതാണ് അയിഷയെ പ്രകോപിപ്പിച്ചത്.
ഒരു വ്യവസ്ഥയുമില്ലാത്ത സര്‍ക്കാര്‍ സംവിധാനമാണ്? രാജ്യത്തുള്ളത്?. സര്‍ക്കാറി?ന്റെ പദ്ധതികളെ കുറിച്ചോ പ്രവര്‍ത്തനങ്ങളെ കുറിച്ചോ അദ്ദേഹത്തിനറിയില്ല. ഭരണത്തില്‍ മാറ്റമില്ലെങ്കില്‍ സ്ത്രീകളോട് വോട്ട് ചോദിക്കാനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ താന്‍ ഉണ്ടാവില്ലെന്ന് അയിഷ തുറന്നടിച്ചു.
നിയമിക്കപ്പെട്ടത് ആരെല്ലാമാണെന്നു പോലും ഭര്‍ത്താവിന് അറിയില്ലെന്ന് അയിഷ കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ബുഹാരി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഏതായാലും സര്‍ക്കാരില്‍ അഴിച്ചുപണി നടത്തിയില്ലെങ്കില്‍ താന്‍ പ്രചാരണരംഗത്ത് ഉണ്ടാവില്ലെന്ന് അയിഷ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല