കുടുംബജീവിതക്കാര്‍ക്ക് വേറിട്ട ധ്യാനാനുഭവം പകര്‍ന്ന് ബ്രിസ്റ്റോളിലും ബാത്തിലും നടന്ന കുടുംബ നവീകരണ ധ്യാനത്തിനു ശേഷം ഈസ്റ്റ്ഹാമിലെ ഔവര്‍ ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ചില്‍ നാളെ രാത്രി 10 മുതല്‍ വെളുപ്പിന് 5 മണി വരെ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ സെഹിയോന്‍ നൈറ്റ് വിജില്‍ നയിക്കുന്നു.
ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പര്‍ശിച്ചുകൊണ്ടുള്ള സണ്ണി സ്റ്റീഫന്റെ ആത്മീയ പ്രഭാഷണങ്ങള്‍ ദുഃഖത്തിലും നിരാശയിലും ആണ്ടു കിടക്കുന്ന കുടുംബ മനസ്സുകളെ ഉത്തേജിപ്പിച്ച് ശക്തിയും പ്രചോദനവും പകര്‍ന്ന് ആത്മീയ ആഘോഷത്തിന് വഴിയൊരുക്കുന്നതാണ്. പരിശുദ്ധാത്മാവിന്റെ കൃപാവരം അനുഭവിച്ചറിയാനും പ്രാര്‍ത്ഥനാ ചൈതന്യം കുടുംബങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാനും ജീവിത സന്തോഷം വീണ്ടെടുക്കുവാനും ഈ പ്രാര്‍ത്ഥന ഒരു വേറിട്ട അനുഭവമായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല