സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട അമീര്‍ ഖാന് യാത്രാമൊഴി നല്‍കി പോഗ്രേറിയക്കെതിരായ യുദ്ധം അവസാനിപ്പിച്ച് നിഹാല്‍ യാത്രയായി. തെലങ്കാനയിലെ ആശുപത്രിയില്‍ വെച്ചായിരുന്ന മുംബൈ സ്വദേശിയായ നിഹാല്‍ ബിട്‌ല കണ്ണടച്ചത്. തെലങ്കാനയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നിഹാലും കുടുംബവും ഉഷ്ണം മൂലം ശരീരത്തില്‍ ജലാംശം കുറഞ്ഞ് അവശനായതിനെ നിഹാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
40 ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കാണുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘പ്രൊഗേറിയ’ എന്ന രോഗം ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിയപ്പെട്ടത് നിഹാലിലാണ്. ലോകത്തു തന്നെ ആകെ 124 പേരിലാണ് ഇത് തിരിച്ചറിഞ്ഞത്. കുഞ്ഞിലേ തന്നെ വാര്‍ധക്യം തോന്നിക്കുന്ന ജനിതക വൈകല്യമാണ് ഇത്.
ഒന്നാംവയസ്സില്‍ തന്നെ നിഹാലിനെ പ്രൊഗേറിയ ബാധിച്ചിരുന്നു. എന്നാല്‍, നാലാമത്തെ വയസ്സിലാണ് നിഹാലിന്റെ മാതാപിതാക്കള്‍ ഈ രോഗം തിരിച്ചറിഞ്ഞത്. ഈ അവസ്ഥ തിരിച്ചറിയാനാവാതെയും ചകില്‍സ ലഭിക്കാതെയും ദു:ഖിക്കുന്നവര്‍ക്ക് മുന്നിലേക്ക് സാന്ത്വനവും ആത്മ വിശ്വാസവും പകര്‍ന്ന് നിഹാല്‍ കടന്നുവന്നു.
തന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയെയും പോലെ എല്ലാ ദിവസവും അവന്‍ സ്‌കൂളില്‍ പോയി. കൂട്ടുകാര്‍ക്കൊപ്പം കളിച്ചു. ഹോം വര്‍ക്കുകള്‍ ചെയ്തു. സൈക്കിള്‍ ഓടിച്ചു. ചിത്രങ്ങള്‍ വരച്ചു. ആരെയും ആകര്‍ഷിക്കുന്ന, ആത്മ വിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയും സംസാരവും, പോസിറ്റിവ് സമീപനവും ഒക്കെ ആയിരുന്നു നിഹാലിനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയത്.
പ്രൊഗേറിയയെ കുറിച്ചുള്ള കാമ്പയ്‌നിനായി ഫേസ്ബുക്കില്‍ ‘ടീം നിഹാല്‍’ എന്ന പേരില്‍ ഒരു പേജ് തന്നെ തുടങ്ങിയിരുന്നു. നടന്‍ ആമിര്‍ ഖാന്റെ കടുത്ത ആരാധകനായിരുന്നു നിഹാല്‍. ഇതറിഞ്ഞ അമീര്‍ നിഹാലിനെ കാണാന്‍ എത്തുകയും ചെയ്തു. നിഹാലുമൊത്തുള്ള ഫോട്ടോ താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് മാധ്യം ശ്രദ്ധ നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല