നയാഗ്രക്കും ഗ്രാന്‍ഡ് കാന്യനും കുറുകെ കയറിലൂടെ നടന്ന് അതിസാഹസികനെന്ന പേര് സ്വന്തമാക്കിയ നിക്ക് വാലെന്‍ഡ പുതിയ സാഹസിക പ്രകടനത്തിലൂടെ കാണികളെ വീണ്ടും വിസ്മയിപ്പിച്ചു. ഇത്തവണ കറങ്ങി കൊണ്ടിരിക്കുന്ന യന്ത്ര ഊഞ്ഞാലിലൂടെ നടന്നാണ് നിക്ക് അത്ഭുതം സൃഷ്ടിച്ചത്.
400 അടി ഉയരത്തില്‍ കറങ്ങുകയായിരുന്ന ജയിന്റ് വീലിലൂടെ നീളമുള്ള വടിയോ സുരക്ഷാ വലയോ ഒന്നുമില്ലാതെയാണ് നിക്ക് നടന്നത്. പ്രകടനത്തിന് സാക്ഷിയാകാന്‍ ഫ്‌ളോറിഡ നഗരം മുഴുവനും എത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെ ഫ്‌ളോറിഡയിലെ ഓര്‍ലന്‍ഡോ ഐ ഒബ്‌സര്‍വേഷന്‍ വീലിലായിരുന്നു നിക്കിന്റെ പ്രകടനം.
എന്‍ബിസിയും ചില പ്രാദേശിക ചാനലുകളും പ്രകടനം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പ്രകടനത്തിനായുള്ള പരിശീലനങ്ങളും ഒരുക്കങ്ങളും മാസങ്ങള്‍ക്ക് മുന്‍പേ നിക്ക് നടത്തിയിരുന്നു. കറങ്ങുന്ന യന്ത്രത്തിലൂടെയുള്ള നടത്തം പൂര്‍ത്തിയാക്കിയ ശേഷം യന്ത്രഊഞ്ഞാലിന്റെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാനും നിക്ക് മറന്നില്ല.
സാഹസികതകളുടെ തോഴനായ വാലെന്‍ഡ മൂന്ന് കുട്ടികളുടെ പിതാവാണ്. 2012ല്‍ നയാഗ്രക്കും 2013ല്‍ ഗ്രാന്‍ഡ് കാന്യനും കുറുകെ വലിച്ച് കെട്ടിയ കയറിലൂടെ നടന്ന 36കാരനായ നിക്കിന്റെ പ്രകടനം ഇന്നും ആളുകള്‍ക്ക് അത്ഭുതമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല