1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ സിനിമാതാരങ്ങളെ പ്രചോദിപ്പിച്ച ചിയര്‍ ഗേള്‍ നികേഷ പട്ടേല്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു. കന്നഡ സിനിമയില്‍ ഇതിനോടകം പേരെടുത്തുകഴിഞ്ഞ നടിയാണ്‌ നികേഷ. ദീപന്‍ സംവിധാനം ചെയ്യുന്ന ന്യൂസ്‌ ബ്രേക്കര്‍ എന്ന ചിത്രത്തിലാണ്‌ നികേഷ, മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്‌. മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ്‌ ജോര്‍ജ്ജ്‌ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണിത്‌.

മലയാളത്തിന്‌ പുറമെ കന്നഡയിലും പ്രദര്‍ശനത്തിനെത്തും. ഈ വര്‍ഷം തന്നെ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അത്‌ ഇത്ര വേഗം സാക്ഷാത്‌കരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും നികേഷ പറഞ്ഞു. കെ മഞ്‌ജു എന്ന നിര്‍മ്മാതാവാണ്‌ നികേഷയ്‌ക്ക്‌ മമ്മൂട്ടിയുടെ നായികയാകാന്‍ അവസരം ഒരുക്കിയത്‌.

മമ്മൂട്ടിയുമായി നികേഷ സംസാരിക്കുകയും ചെയ്‌തു. മലയാളത്തില്‍ ആദ്യമായാണ്‌ അഭിനയിക്കുന്നതെങ്കിലും നികേഷ നേരത്തെ തന്നെ മലയാളത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രീശാന്തുമായുള്ള അടുപ്പമാണ്‌ നികേഷയെ ഗോസിപ്പ്‌ കോളങ്ങള്‍ക്ക്‌ പ്രിയങ്കരിയാക്കി മാറ്റിയത്‌. അതേസമയം താനും ശ്രീശാന്തും തമ്മിലുള്ളത്‌ സൗഹൃദം മാത്രമാണെന്നും ഇത്തരം വിവാദങ്ങളില്‍ കഴമ്പില്ലെന്നും നികേഷ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.