നോര്‍ത്തേന്‍ അയര്‍ലണ്ട് ക്ലാനായ കുടുംബ യോഗത്തിന്റെ (നിക്കി) ഓണാഘോഷം ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബാംഗര്‍ സെന്റ് കോംഗാല്‍സ് പാരിഷ് ഹാളില്‍ വെച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നാണ് ഓണാഘോഷത്തിന് തിരി തെളിയുന്നത്. കുട്ടികളുടെ കലാ-കായിക മതസരങ്ങളും മാവേലിക്ക് സ്വീകരണവും പൊതു സമ്മേളനം എന്നിവയാണ് ഓണസദ്യക്കു മുന്പായി നടക്കുക. ഓണസദ്യയെ തുടര്‍ന്നു വര്‍ണശബളമായ കലാവിരുന്ന് വിവിധ ഏരിയകളില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കും.
എവരോളിംഗ് ട്രോഫിക്ക് വേണ്ടി ഏരിയാ തിരിച്ചുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വടവലി മത്സരം ഓണാഘോഷത്തിന് ആവേശം പകരും. സ്കിറ്റ്, തിരുവാതിര, ഓണപ്പാട്ടുകള്‍, എന്നിവയടങ്ങുന്ന വന്‍ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പ്രസിഡണ്ട് സന്ദ്ര പനക്കാല, സെക്രട്ടറി ജിമ്മി കരുകപ്പരമ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ വാരിക്കാട്ട്, ജയിംസ് കുരുവിള എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല